Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നുപേർ മരിച്ച കേസിൽ...

മൂന്നുപേർ മരിച്ച കേസിൽ ​​ടിപ്പർ ​ഡ്രൈവർക്ക്​ 10 കൊല്ലം തടവ്​; മൂന്നുലക്ഷം പിഴ

text_fields
bookmark_border
മൂന്നുപേർ മരിച്ച കേസിൽ ​​ടിപ്പർ ​ഡ്രൈവർക്ക്​ 10 കൊല്ലം തടവ്​; മൂന്നുലക്ഷം പിഴ
cancel

കോ​ഴി​ക്കോ​ട്​: ടി​പ്പ​ർ ലോ​റി​യി​ടി​ച്ച്​ മൂ​ന്ന്​ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ മ​രി​ച്ച കേ​സി​ൽ ​ഡ്രൈ​വ​ർ​ക്ക്​ പ​ത്ത്​ കൊ​ല്ലം ത​ട​വും മൂ​ന്ന്​ ല​ക്ഷം രൂ​പ പി​ഴ​യും.മാ​വൂ​ർ കാ​യ​ലം ചെ​ങ്ങോ​ട്ട്​ കു​ഴി​യി​ൽ സി.​കെ. അ​ഷ്​​റ​ഫി​നെ​യാ​ണ് (47)​ ഒ​ന്നാം​ അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്​ ജ​ഡ്​​ജി കെ.​അ​നി​ൽ കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2017 ഡി​സം​ബ​ർ 16ന്​ ​ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ പ്ര​തി ഓ​ടി​ച്ച ടി​പ്പ​ർ പെ​രു​വ​യ​ൽ ക​ള്ളു​ഷാ​പ്പി​ന്​ സ​മീ​പം സ്​​കൂ​ട്ട​റി​നും ബു​ള്ള​റ്റ്​ ബൈ​ക്കി​നും സൈ​ക്കി​ളി​ലു​മി​ടി​ച്ച​താ​യാ​ണ്​ കേ​സ്.​

സ്​​കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മാ​വൂ​ർ താ​ത്തൂ​ർ പൊ​യി​ൽ പൂ​മം​ഗ​ല​ത്ത്​ ച​ന്ദ്രി​ക (60), ബു​ള്ള​റ്റ്​ ഓ​ടി​ച്ച ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ്​ പാ​ലാ​ഴി​പാ​ല ക​ള​ത്തി​ൽ താ​ഴ​ത്ത്​ ദി​പി​ൻ (27), സൈ​ക്കി​ളോ​ടി​ച്ച പെ​രു​വ​യ​ൽ എ​ള​വ​ന ശി​വ​ദാ​സ​ൻ നാ​യ​ർ (62) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്ക്​​ പ്രോ​സി​ക്യൂ​ട്ട​ർ എം.​ജ​യ​ദീ​പ്​ ഹാ​ജ​രാ​യി.

മൂ​ന്നു​പേ​രു​ടെ​യും മ​ര​ണ​ത്തി​ന്​ 10 കൊ​ല്ലം വീ​തം മൊ​ത്തം 30വ​ർ​ഷം ത​ട​വും ഒാ​രോ ല​ക്ഷം വീ​തം പി​ഴ​യു​മാ​ണ്​ വി​ധി​ച്ച​തെ​ങ്കി​ലും ത​ട​വ്​ ഒ​ന്നി​ച്ച്​ 10 കൊ​ല്ല​മ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന്​ ഉ​ത്ത​ര​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmenttripperthree deaths
News Summary - tripper driver in case of three deaths 10 years imprisonment
Next Story