Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വർണം കൈക്കലാക്കിയ...

സ്വർണം കൈക്കലാക്കിയ ശേഷം പീഡനം;യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്​റ്റിൽ

text_fields
bookmark_border
സ്വർണം കൈക്കലാക്കിയ ശേഷം പീഡനം;യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്​റ്റിൽ
cancel
camera_alt

അശ്വിൻ രാജ്​

ബേപ്പൂർ: സ്വർണം കൈക്കലാക്കിയ ശേഷം യുവതിയെ ഗാർഹിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രവാസിയായ ഭർത്താവ് അറസ്​റ്റിൽ. തൃശൂർ പുതുക്കാട് മുപ്ലിയം റോഡിൽ ചാക്കോച്ചിറ പൂനൂർ കളരിക്കൽ ശെൽവരാജി​‍െൻറ മകൻ 'ഉഷസ്സി'ൽ പി.കെ. അശ്വിൻ രാജാണ് (30) അറസ്​റ്റിലായത്. നേരത്തേ ബേപ്പൂർ പൊലീസ് കേസ് രജിസ്​റ്റർ ചെയ്​ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അബൂദബിയിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്.

ബേപ്പൂർ ഷാജി ടാക്കീസിന് മുൻവശം 'പൗർണമി'യിൽ റിട്ട. ഐ.ബി അസി.ഡയറക്​ടർ എം. ആനന്ദകുമാറി‍െൻറ മകൾ അഞ്ജനയെ 2019 ഏപ്രിൽ 20നാണ് അൽഐനിൽ എൻജിനീയറായ അശ്വിൻ രാജ് വിവാഹം ചെയ്​തത്. എം.കോം ബിരുദധാരിയാണ് അഞ്ജന. വിവാഹ സമയത്ത് യുവതിക്ക് 120 പവൻ സ്വർണം നൽകിയിരുന്നു. ഒരാഴ്​ചക്കകംതന്നെ യുവതിയുടെ സമ്മതം കൂടാതെ മുഴുവൻ സ്വർണവും അശ്വിൻരാജ് ത‍െൻറ മാതാവി‍െൻറയും പിതാവി‍െൻറയും പേരിലുള്ള ബാങ്ക് ലോക്കറിലേക്ക് മാറ്റിയതായി പരാതിയിൽ പറയുന്നു.

ഒരു മാസത്തിനു ശേഷം ഭർത്താവ് യു.എ.ഇയിലേക്ക് പോയി. ഇതിനു ശേഷവും ഭർതൃവീട്ടിൽ തുടർന്ന യുവതിയെ ഭർതൃമാതാവ് ഉഷാകുമാരി, പിതാവ് ശെൽവരാജ്, സഹോദരൻ അനശ്വർ രാജ് എന്നിവർ ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇതോടെ യുവതിയെ പിതാവ് 2019 നവംബറിൽ ബേപ്പൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. തുടർന്നാണ്​ ബേപ്പൂർ പൊലീസിൽ പരാതി നൽകിയത്​. പൊലീസ് അന്വേഷണത്തി‍െൻറ ഭാഗമായി തൃശൂരിലെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ ആഭരണങ്ങൾ കണ്ടെത്തിയില്ല. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ അശ്വിൻ രാജിനും ജാമ്യം ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CasegoldTortur
Next Story