കാഴ്ച പൂർണമായും നഷ്ടപ്പെട്ടു; സഹായം തേടി ഇബ്രാഹിം കുട്ടി
text_fieldsകോഴിക്കോട്: നിറമുള്ള ബാല്യവും യൗവനവും പിന്നിട്ട ഇബ്രാഹിംകുട്ടിയുടെ ജീവിതത്തിൽ ഇരുട്ട് കൂടുകൂട്ടിത്തുടങ്ങിയത് 2010 മുതലാണ്. ഓട്ടോ ഓടിച്ചും ബീച്ചിൽ ഐസ്ക്രീം വിറ്റും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തോടൊത്ത് വലിയ അല്ലലില്ലാതെ കഴിയുകയായിരുന്നു അയാൾ.
നിനച്ചിരിക്കാതെയാണ് പതുക്കെപ്പതുക്കെ കണ്ണിന്റെ കാഴ്ച കുറഞ്ഞുതുടങ്ങിയത്. കോഴിക്കോടുള്ള പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ചാറു വർഷത്തോളം ഐസ്ക്രീം കച്ചവടം നടത്തി ഒരുവിധത്തിൽ പിടിച്ചുനിന്നു. ഇപ്പോൾ പൂർണമായും അന്ധനാണ് ഇബ്രാഹിംകുട്ടി. എന്തു ജോലിചെയ്ത് കുടുംബം പോറ്റണമെന്ന് 55കാരന് അറിവില്ലായിരുന്നു.
അതിനിടെ ചികിത്സകൾ മുറക്ക് തുടർന്നെങ്കിലും ഫലപ്രദമായില്ല. അങ്ങനെയിരിക്കെയാണ് കോതമംഗലത്തെ ശ്രീധരീയം കണ്ണാശുപത്രിയിൽ എത്തിയത്. മൂന്നുവർഷത്തെ തുടർച്ചയായ ചികിത്സ മൂലം കാഴ്ചശക്തി തിരിച്ചുകിട്ടുമെന്നാണ് അവർ നൽകിയിരിക്കുന്ന ഉറപ്പ്. എന്നാൽ ചികിത്സക്ക് മൊത്തത്തിൽ ആറുലക്ഷം വേണം.
ആറുമാസം കൂടുമ്പോൾ 16 ദിവസത്തോളം ആശുപത്രിയിൽ കിടത്തി ചികിത്സിക്കണം. ഇതിന് ഓരോ തവണയും 60,000ത്തോളം രൂപ ചെലവാകും. കൂടാതെ ദൈനംദിന ചികിത്സക്കും വേണം ചെറുതല്ലാത്ത തുക. ഈ തുകക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഇബ്രാഹിംകുട്ടി. ചാപ്പയിൽ ബീച്ചിനടുത്ത് പുറമ്പോക്കിലാണ് കുടുംബത്തിന്റെ താമസം.
ഇബ്രാഹിംകുട്ടിയുടെ
ഗൂഗ്ൾ പേ നമ്പർ
9646301128
അക്കൗണ്ട് നമ്പർ - 852010110016817,
ifsc code BKID0008520,
ബാങ്ക് ഓഫ് ഇന്ത്യ, സിൽക് സ്ട്രീറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.