ആശങ്ക പരത്തി വയനാട് ചുരത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം
text_fieldsഈങ്ങാപ്പുഴ: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ഇടവേളക്കു ശേഷം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ കൂട്ടത്തോടെ വയനാട് ചുരത്തിലേക്ക് പ്രവഹിക്കാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്നായി ദിനംപ്രതി പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ നൂറുകണക്കിന് സഞ്ചരികളാണ് വയനാട് ചുരത്തിൽ എത്തുന്നത്.
ബൈക്കിലും മറ്റുമായി എത്തുന്ന യുവാക്കൾ അധികവും മാസ്ക് ഉപയോഗിക്കുകയോ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയോ ചെയ്യുന്നില്ല.
കൂടാതെ കാറുകളിൽ കുടുംബത്തോടൊപ്പവും നിരവധി പേർ ചുരത്തിൽ എത്തുന്നുണ്ട്. ഇതിൽ പ്രായമായവരും പത്തുവയസ്സിൽ താഴെയുള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്.
സഞ്ചാരികൾ കാഴ്ചകൾ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി വ്യൂ പോയൻറുകളിലും മറ്റും വാഹനം നിർത്തി സാമൂഹിക അകലം പാലിക്കാതെ സംഘം ചേരുന്നതും കോവിഡ് വ്യാപനത്തിന് കാരണമാകും എന്നാണ് നാട്ടുകാരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.