ടി.പി യുടെ മകനെ വധിക്കുമെന്ന ഭീഷണിക്കത്ത്: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsകോഴിക്കോട്: ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനെയും സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്ന് കാണിച്ചുകൊണ്ട് കെ.കെ. രമ എം.എൽ.എയ്ക്ക് ലഭിച്ച ഭീഷണിക്കത്തിന്‍റെ ഉറവിടത്തെ കുറിച്ച് അന്വേഷണം തുടങ്ങി. നിലവിൽ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വടകര അടക്കാത്തെരുവ് പോസ്റ്റ് ഓഫീസിന്‍റെ സീലാണ് കത്തിലുള്ളത്. ഇതനുസരിച്ച് ഇവിടുത്തെ പോസ്റ്റ് ബോക്സുകൾ കേന്ദ്രീകരിച്ച അന്വേഷണമാണിപ്പോൾ നടക്കുന്നത്.
നിലവിൽ നാല് പോസ്റ്റ് ബോക്സുകളാണ് അടക്കാതെരു പോസ്റ്റ് ഓഫീസിന്‍റെ കീഴിലുള്ളത്. ഇതിന്‍റെ സമീപത്തെ സി.സി.ടി.വി പരിശോധിക്കുകയാണ് പൊലീസ്. നിലവിൽ പൊലീസിനു ലഭിച്ച സി.സി.ടി.വിയിൽ ഇതുസംബന്ധിച്ച തെളിവുകൾ ലഭ്യമായില്ലെന്നാണ് വിവരം.
എന്നാൽ, ആർ.എം.പി.ഐ യുടെ നിയമസഭാ പ്രവേശനവും ജനകീയ അംഗീകാരങ്ങളും സി.പി.എമ്മിന് പ്രകോപനമുണ്ടാക്കുന്നതിന്‍റെ തെളിവാണ് ഭീഷണിക്കത്തിനു പിന്നിലെന്ന ആരോപണവുമായി ആർ.എം.പി.ഐ രംഗത്തെത്തി. മാധ്യമങ്ങളിൽ സി.പി.എം നേതൃത്വത്തിനെതിരെ അഭിപ്രായം പ്രകടിക്കരുതെന്നതാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. കത്തിൽ, മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ജയരാജനു നേരെ നടന്ന വധശ്രമ കേസിലുൾപെട്ടയാളുകളുടെ പേര് പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ജയരാജൻ വധശ്രമക്കേസ് പ്രത്യേക കേസായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നും ആർ.എം.പി.ഐ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.