മെഡി. കോളജിൽ കൂട്ട സ്ഥലംമാറ്റം; ചികിത്സ പ്രതിസന്ധിയിൽ
text_fieldsകോഴിക്കോട്: കേരള ആരോഗ്യ സർവകലാശാലയുടെ പരിശോധനക്കുമുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 39 ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനത്തെയും രോഗികളുടെ ചികിത്സയേയും പ്രതിസന്ധിയിലാക്കും. സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിൽനിന്നായി 73, ഗവ. ഡെന്റൽ കോളജുകളിൽനിന്നായി രണ്ട് എന്നിങ്ങനെനെയാണ് ഡോക്ടർമാരെ കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയത്.
ഇതിൽ കൂടുതൽ പേരെ സ്ഥലം മാറ്റിയത് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ്.
കാസർകോട്ടേക്ക് 44, വയനാട്ടിലേക്ക് 31 എന്നിങ്ങനെയാണ് ജോലി ക്രമീകരണ വ്യവസ്ഥയിൽ മാറ്റിയത്. ഇവർ ഉടൻ ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ ചുമതല ഏൽക്കണമെന്ന് മെഡിക്കൽ വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കോഴിക്കോട്ടുനിന്ന് 39, തൃശൂരിൽനിന്ന് 19, കണ്ണൂരിൽനിന്ന് നാല്, കോട്ടയത്തുനിന്ന് ഒന്ന്, തിരുവനന്തപുരത്തു നിന്ന് നാല് എന്നിങ്ങനെയാണ് സ്ഥലം മാറ്റണം.
കൂട്ട സ്ഥലംമാറ്റം മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുമെണ് ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നു.
കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് ഡോക്ടർമാരും സൗകര്യവും ഉണ്ടങ്കിൽ മാത്രമേ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയാൽ മാത്രമേ ദേശീയ മെഡിക്കൽ കമീഷന്റെ പരിശോധനയിൽ അംഗീകാരം ലഭിക്കുകയുള്ളൂ. ദേശീയ മെഡിക്കൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എം.ബി.ബി.എസ് സീറ്റുകൾ അനുവദിക്കുക.
കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിൽ പുതിയ തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ ഉൾപ്പെടെ നിയമിക്കണം. അതിനുപകരം നിലവിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലാണ് ഇവിടങ്ങളിലേക്ക് ഡോക്ടർമാരെ മാറ്റിയത്. ഇതു ഡോക്ടർമാർക്കിടയിൽ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
നിലവിൽ ഡോക്ടടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് മലബാർ മേഖലയോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയത്തിന്റെ തെളിവാണെന്നും ആക്ഷേപം ഉണ്ട്. നേരത്തെ മറ്റ് ജില്ലകളിൽ മെഡിക്കൽ കോളജുകൾ ആരംഭിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് തസ്തിക എടുത്ത് മാറ്റിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോഴത്തെ കൂട്ട സ്ഥലം മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.