അരങ്ങുനിറഞ്ഞ് 'പറയാൻ മറന്ന കഥകൾ'
text_fieldsകോഴിക്കോട്: ട്രാൻസ്ജെൻഡറുകളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന 'പറയാൻ മറന്ന കഥകൾ' നാടകം നഗരത്തിൽ അരങ്ങേറി. ലോക സാമൂഹികനീതി ദിനത്തോടനുബന്ധിച്ച് ഐ.എം.എ വനിത വിഭാഗം കോഴിക്കോട് ശാഖയുടെ സഹകരണത്തോടെയാണ് നാടകം അവതരിപ്പിച്ചത്.
നിരവധി വേദികളിൽ അരങ്ങേറിയ നാടകത്തിൽ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള പത്തോളം ട്രാൻസ്ജെൻഡറുകളാണ് വേഷമിട്ടത്. രഞ്ചു രഞ്ജിമര്‍, ശീതള്‍ശ്യാം, സൂര്യ ഇഷാന്, ദയഗായത്രി, ദീപ്തി കല്യാണി എന്നിവർ അണിനിരന്ന നാടകത്തിന്റെ അണിയറയിൽ 'മഴവില്‍ ധ്വനി' തിയറ്റര്‍ ഗ്രൂപ്പാണ്. ശ്രീജിത്ത് സുന്ദറാണ് നാടകം സംവിധാനം ചെയ്തത്.
2018ൽ ആദ്യമായി അരങ്ങിലത്തിയ നാടകത്തിന്റെ 34ാമത്തെ വേദിയായിരുന്നു കോഴിക്കോട്ടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.