രാമനാട്ടുകരയിലെ ഗതാഗത പരിഷ്കാരം; റോഡ് സുരക്ഷാവകുപ്പിന്റെ അനുമതി തേടി
text_fieldsരാമനാട്ടുകര: ജങ്ഷനിലെ ഗതാഗത പരിഷ്കാരത്തിന് ദേശീയപാത വിഭാഗം റോഡ് സുരക്ഷ വകുപ്പിന്റെ അനുമതി തേടി. ജങ്ഷനിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായതോടെ പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണ് ദേശീയപാത വിഭാഗം നടപടിക്കൊരുങ്ങിയത്.
രാമനാട്ടുകര ഔട്ട് പോസ്റ്റ് എസ്.ഐ എം. രാജശേഖരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺക്രീറ്റിൽ നിർമിച്ച സ്ഥിരം ഡിവൈഡറുകൾ സ്ഥാപിക്കാൻ ദേശീയപാത വിഭാഗം റോഡ് സുരക്ഷാവകുപ്പിനേട് അനുമതി തേടിയത്. ട്രാഫിക് അസി. കമീഷണർ ജോൺസണിന്റെ നിർദേശപ്രകാരം ആഴ്ചകൾക്ക് മുമ്പ് താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ച് ഗതാഗതം ക്രമീകരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ ഭാഗത്തേക്ക് പോകുന്നതും സ്റ്റാൻഡിലേക്ക് കയറുന്നതുമായ വാഹനങ്ങൾക്ക് ശബ്ദം പുറപ്പെടുവിക്കുന്ന റാമ്പിങ് സിസ്റ്റം നടപ്പാക്കാനും പദ്ധതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.