ട്രോളിങ് നിരോധനം ഇന്നുമുതൽ; പഴയ മീനുകൾ വിപണിയിലൊഴുകാൻ സാധ്യത
text_fieldsകോഴിക്കോട്: ട്രോളിങ് നിരോധനകാലത്ത് സംസ്ഥാനത്തേക്ക് രാസവസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിക്കുന്ന പഴയമത്സ്യങ്ങൾ സുലഭമായി ഒഴുകാൻ സാധ്യത. ബുധനാഴ്ച അർധരാത്രി മുതലാണ് േട്രാളിങ് നിരോധനം നിലവിൽ വരുന്നത്. ചുഴലിക്കാറ്റ് പ്രതിസന്ധികാലത്തുപോലും വിപണിയിൽ പഴകിയ മത്സ്യം വ്യാപകമായിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിെൻറ പരിശോധന വേണ്ടവിധം ഇല്ലാത്തതിനാൽ കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇത്തരം മത്സ്യം വിപണി കീഴടക്കി.
കണ്ടാൽ തിളക്കമുള്ള മീനുകൾ വീട്ടിലെത്തി വെള്ളത്തിലിടുേമ്പാഴേക്ക് രൂപമാറ്റം സംഭവിക്കുന്നു. പാചകം ചെയ്താൽ രുചിയൊട്ടുമില്ല. ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ഡോക്ടർമാർ പറയുന്നു.
മംഗളൂരു, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നാണ് ഇത്തരം മീനുകൾ വൻതോതിൽ കേരളത്തിൽ എത്തുന്നത്. സംസ്ഥാനത്തിനകത്തുള്ള ഫിഷറീസ് കമ്പനികളിലും അധികൃതരുടെ കർശന പരിശോധന നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇത്തരം മത്സ്യ ഇടപാടിൽ ലാഭമേറെയാണ് ഇടനിലക്കാർക്ക്. 2020ലെ ലോക്ഡൗണിൽ ഭക്ഷ്യസുരക്ഷാവകുപ്പിെൻറ ശക്തമായ ഇടപെടൽ മത്സ്യമേഖലയിലുണ്ടായിരുന്നു. കോവിഡ് രണ്ടാം വരവ് കാലത്ത് പക്ഷേ, ഇൗ മേഖലയിൽ സർക്കാർ ശ്രദ്ധിച്ചില്ലെന്ന പരാതി ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.