കോവിഡ് വാക്സിനുശേഷം ടി.ടി എടുത്തയാൾ മരിെച്ചന്ന് സന്ദേശം; വ്യാജമെന്ന് ഡോക്ടർമാർ
text_fieldsകോഴിക്കോട്: കോവിഡ് വാക്സിൻ എടുത്തശേഷം ടെറ്റനസ് വാക്സിനെടുത്തയാൾ മരിെച്ചന്ന് വ്യാജ വാട്സ്ആപ് സന്ദേശം. കോവിഡ് വാക്സിനു ശേഷം ടി.ടി എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം ഡോ. ആർ. ശ്രീജിത്ത് പറഞ്ഞു.
മൃതമായ അണുക്കളെ ഉപയോഗിച്ച് നിർമിക്കുന്ന വാക്സിനുകൾ ഒരു തരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും മരണം കോവിഡ് വാക്സിനു പിറകെ ടി.ടി എടുത്തതുകൊണ്ടാകില്ലെന്നും സ്വാഭാവികമായി സംഭവിച്ചതാകാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. സ്വാഭാവികമായി 14 ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് വാക്സിൻ എടുക്കുന്നതെങ്കിലും മൃഗങ്ങളുടെ ആക്രമണമോ മറ്റോ ഉണ്ടായാൽ റാബിസ് ഉൾപ്പെടെയുള്ളവ അടിയന്തരമായി നൽകേണ്ടിവരും.
ഇവയൊന്നും ജീവന് ഭീഷണിയാകുന്നില്ല. അതേസമയം വാക്സിൻ യഥാസമയം എടുത്തില്ലെങ്കിൽ അത് പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.