Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളിമാടുകുന്നിലെ...

വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തിൽ നിന്ന് രണ്ടുപേർ കടന്നു കളഞ്ഞു

text_fields
bookmark_border
pocso
cancel

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുറത്തുചാടി. ഇന്ന് രാവിലെയാണ് സംഭവം.പോക്സോ കേസിലെ അതിജീവിതകളാണ് കടന്നു കളഞ്ഞത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പെൺകുട്ടികൾക്കായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഇവർ കായംകുളത്തേക്കാണ് പോയതെന്ന് സംശയിക്കുന്നു.

വെള്ളിമാടുകുന്ന് വിമൺ ആന്റ് ചിൽഡ്രൻസ് ഹോമിൽ നിന്നാണ് പെൺകുട്ടികൾ ചാടിപ്പോയത്.മന്ദിരത്തിൽ നിന്ന് ചാടി പോയ ഒരു കുട്ടിയെ മുമ്പും കാണാതായിട്ടുണ്ട്. ഇവർ കായംകുളത്തേക്ക് പോയോ എന്ന് സംശയമുണ്ട്. രാവിലെ ഏഴ് മണിക്ക് ശേഷമാണ് കുട്ടികൾ ചാടിപ്പോയ വിവരം അറിയിരുന്നത്. രാവിലെ വസ്ത്രം അലക്കാനാണ് കുട്ടികൾ മന്ദിരത്തിന് പുറത്ത് പോയത്. ഇതിന് ശേഷം കാണാതാവുകയായിരുന്നു. കുട്ടികൾ രണ്ട് പേർക്കും 17 വയസാണ് പ്രായം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടികൾ എങ്ങോട്ട് പോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഈ വർഷം ജനുവരി 26 നും ഇതേ പോലെ ബാല മന്ദിരത്തിൽ നിന്ന് ആറ് പെൺകുട്ടികൾ പുറത്തു കടന്നിരുന്നു. അന്വേഷണത്തിന് ഒടുവിൽ മന്ദിരത്തിൽ നിന്ന് ഇറങ്ങിയ രണ്ട് കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തിയിരുന്നു. സുരക്ഷ വീഴ്ചയെ തുടർന്ന് ബാലമന്ദിരത്തിലെ സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റുകയും ചെയ്തു.

ബാല മന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ തീരുമാനിച്ചതിന് കാരണമെന്നാണ് അന്ന് പുറത്ത് കടന്ന ആറ് പെൺകുട്ടികളും പൊലീസിന് നൽകിയ മൊഴി. കുട്ടികളുടെ എതിർപ്പ് മറികടന്നാണ് ഇവരെ തിരികെ ബാലമന്ദിരത്തിലെത്തിച്ചത്. ഇവരിൽ ഒരാൾ പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ശിശു ക്ഷേമ സമിതിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാല മന്ദിരത്തിലെ ജീവിത സാഹചര്യം മോശമാണെന്ന് നേരത്തെയും പരാതികളുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesVellimadukunnu balika mandirkozhikode News
News Summary - two girls escaped in vellimadukunnu balika mandir
Next Story