സ്ലാബുവീണ് രണ്ടുപേർ മരിച്ച സംഭവം: മന്ത്രി റിപ്പോർട്ട് തേടി
text_fieldsകോഴിക്കോട്: തൊണ്ടയാട് ജങ്ഷനുസമീപം നിർമാണത്തിലുള്ള കെട്ടിടത്തിെൻറ സ്ലാബുവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ തൊഴിൽ മന്ത്രി റിപ്പോർട്ട് തേടി. ലേബർ കമീഷണർ ചിത്രയോടാണ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നോ എന്നതടക്കം പ്രത്യേകം അന്വേഷിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. അതിനിടെ ജില്ല ലേബർ ഓഫിസർ വി.പി. ശിവരാമെൻറ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും മറ്റു തൊഴിലാളികളിൽ നിന്നടക്കം മൊഴിയെടുത്ത് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ലേബർ കമീഷണർക്ക് കൈമാറുകയും ചെയ്തു. മതിയായ സുരക്ഷയില്ലാെതയാണ് തൊഴിലാളികൾ ജോലി ചെയ്തിരുന്നെതന്ന് പ്രാഥമിക പരിശോധനയിൽ കെണ്ടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദ പരിശോധന വരും ദിവസങ്ങളിൽ തുടരും.
നിർമാണത്തിെൻറ കരാർ ഏറ്റെടുത്ത തമിഴ്നാട്ടിലെ ടീം ഏജ് കമ്പനി അധികൃതരോടും കെട്ടിട ഉടമകളോടും മുഴുവൻ രേഖകളുമായി അടുത്ത ദിവസം ജില്ല ലേബർ ഒാഫിസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.രേഖകൾ പരിശോധിച്ചും കൂടുതൽ അന്വേഷണം നടത്തിയുമാണ് നിർമാണവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരുന്നോ എന്നതു സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കുക.അപകടത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലേക്കുകൊണ്ടുപോകാനെത്തിയ ബന്ധുക്കളുമായും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു.
ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കെട്ടിട നിർമാണ കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ എൻജിനീയർ തമിഴ്നാട് മേലെപാളയം തൈക്കസ്ട്രീറ്റിൽ സലീം ഖാൻ (26), തൊഴിലാളി പുതുക്കോട്ട സ്വദേശി കാർത്തിക് (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുതുക്കോട്ട സ്വദേശി ജീവാനന്ദ് (22), തിരുവണ്ണാമല സ്വദേശികളായ തങ്കരാജ് (32), ഗണേഷ് (32) എന്നിവരാണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഗണേഷിെൻറ പരിക്ക് ഗുരുതരമാണ്. റെഡിമെയ്ഡ് സ്ലാബുകളും തൂണുകളും എത്തിച്ച് പരസ്പരം കൂട്ടിയോജിപ്പിക്കുന്ന നവീന രീതിയിലായിരുന്നു കെട്ടിട നിർമാണം. നാലാം നിലയിൽ തൂണുകൾക്ക് മുകളിൽ ക്രെയിൻ ഉപയോഗിച്ച് സ്ലാബുകൾ നിരത്തിവെക്കവേ ഒരുഭാഗത്തെ താൽക്കാലിക തൂൺ ചരിയുകയും ഭാരം ഒന്നാകെ ആ ഭാഗത്തേക്കായി സ്ലാബുകൾ നിലംപൊത്തുകയുമായിരുന്നു.
കട്ടർ ഉപയോഗിച്ച് സ്ലാബ് പൊട്ടിച്ചാണ് കാർത്തികിനെയും സലീമിനെയും പുറത്തെടുത്തത്. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ കെട്ടിട നിർമാണം നടത്തിയതിന് ടീം ഏജ് കമ്പനി, ക്രെയിൻ ഓപറേറ്റർ, േപ്രാജക്ട് മാനേജർ, സൈറ്റ് എൻജിനീയർ, കെട്ടിട ഉടമ എന്നിവർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിട നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകിയ നഗരസഭയുടെ എൻജിനീയറിങ് വിഭാഗവും നിർമാണത്തിൽ അശാസ്ത്രീയതയുണ്ടോ, അനുമതി നൽകിയ പ്ലാൻ പ്രകാരമാണോ നിർമാണം നടന്നത് എന്നെല്ലാം ചൊവ്വാഴ്ച പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.