കടന്നൽ വർഗത്തിലേക്ക് രണ്ട് പുതിയ അതിഥികൾ കൂടി
text_fieldsകോഴിക്കോട്: ലോകത്ത് തന്നെ അപൂർവമായ സ്‌മൈക്രോമോർഫ കടന്നൽ വർഗത്തിലേക്ക് പുതിയ അതിഥി കൂടി. കാലിക്കറ്റ് സർവകലാശാലയിലെ സുവോളജി ഗവേഷകരാണ് മുക്കത്ത് നിന്ന് ഇതിനെ കണ്ടെത്തിയത്. സ്‌മൈക്രോമോർഫ ആറ്റൻബൊറോയി എന്നാണ് പേര് നൽകിയിരിക്കുന്നത്.
1979ൽ കാലിക്കറ്റ് സർവകലാശാലയിൽ കണ്ടെത്തിയ സ്‌മൈക്രോമോർഫ കേരളെൻസിസ് മാത്രമാണ് ഇന്ത്യയിൽ നിന്നുമുള്ള മറ്റൊരു ഇനം സ്‌മൈക്രോമോർഫ. കണ്ണൂരിലെ കണ്ണപുരത്തുനിന്ന് മറ്റൊരു കടന്നൽ വർഗമായ ഡേസിപ്രോക്ടസ് വർഗത്തിൽപെടുന്ന പുതിയ ഇനത്തെയും കണ്ടെത്തിയിട്ടുണ്ട്. ഡേസിപ്രോക്ടസ് ആറ്റൻബൊറോയി എന്നാണ് ഇതിനു പേര് നൽകിയത്.
കാലിക്കറ്റ് സർവകലാശാല സുവോളജി വിഭാഗത്തിലെ സി. ബിനോയ്, ഡോ. എം. നാസർ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ ഡോ. എസ്. സന്തോഷ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. പി. ഗിരീഷ് കുമാർ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. പ്രശസ്ത ഗവേഷകൻ സർ ഡേവിഡ് ആറ്റൻബറോക്കുള്ള ആദരമായാണ് കടന്നലുകൾക്ക് പേര് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.