481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsകോഴിക്കോട്: വിൽപനക്കെത്തിച്ച 481 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടുപേർ പിടിയിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് നരിക്കുനി കണ്ടോത്തുപാറ സ്വദേശി മനയിൽ തൊടുകയിൽ ഇ.സി. മുഹമ്മദ് ഷഹ്വാൻ (33), പുല്ലാളൂർ പുനത്തിൽ ഹൗസിൽ പി. മിജാസ് (28) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും അസി. കമീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗമാണ് ഇവർ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചത്. കോഴിക്കോട് നഗരവും ബാലുശ്ശേരിയും കേന്ദ്രീകരിച്ച് വിൽപനക്കായി എത്തിച്ചതാണ് രാസലഹരി. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 15 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവർ നേരത്തേ ബസ് ഡ്രൈവറും കണ്ടക്ടറുമായി തൊഴിൽ ചെയ്തവരാണ്. ബസിലെ ജോലി നിർത്തിയാണ് ഇവർ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത്. അറസ്റ്റിലായ ഷഹ്വാനെതിരെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണം ഊർജിതമാക്കുമെന്ന് ടൗൺ ഇൻസ്പെക്ടർ പി. ജിതേഷ് പറഞ്ഞു.
ഡാൻസാഫ് ടീമിലെ മനോജ് എടയേടത്ത്, കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺ കുമാർ, എം.കെ. ലതീഷ്, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുൽ, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, ടൗൺ എസ്.ഐ മുഹമ്മദ് സിയാദ്, കെ.ടി. സബീർ, ജെയിൻ, സൂരജ്, സജീവൻ, ബിനിൽ കുമാർ, ജിതേന്ദ്രൻ, പ്രബീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.