കൃഷി നശിപ്പിക്കൽ വ്യാപകം; രണ്ടു കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
text_fieldsമുക്കം: വിളകള്‍ നശിപ്പിച്ച രണ്ടു കാട്ടുപന്നികളെ കാരശ്ശേരിയില്‍ വെടിവെച്ചു കൊന്നു. കാരശ്ശേരി പഞ്ചായത്ത് കറുത്തപറമ്പ് പന്ത്രണ്ടാം വാര്‍ഡിലെ ശാന്തിനഗര്‍ കോളനി-വേനപ്പാറക്കല്‍ കോയക്കുട്ടിയുടെ കൃഷിയിടത്തില്‍നിന്നാണ് രാത്രി പന്ത്രണ്ടര മണിക്ക് സി.എം. ബാലൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.
ഏകദേശം 40 കിലോ ഭാരമുള്ള പന്നിയെ വെടിവെച്ച് കൊന്ന ശേഷം മടങ്ങുമ്പോഴാണ് പുലര്‍ച്ചെ മൂന്നു മണിക്ക് നോര്‍ത്ത് കാരശ്ശേരി കൂടാംപൊയിലില്‍ ഒരു ക്വിൻറല്‍ തൂക്കം വരുന്ന മറ്റൊരു പന്നിയെ വെടിവെച്ചു കൊന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സ്മിത ചോണാട്, സത്യന് മുണ്ടയില്‍, ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ താമരശ്ശേരി സെക്ഷന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മഹസര്‍ തയാറാക്കി ജഡം സംസ്കരിച്ചു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ വനംവകുപ്പ് ചുമതലപ്പെടുത്തിയ ഷൂട്ടറാണ് സി.എം. ബാലന്. രണ്ടു മാസത്തിനിടെ ഇദ്ദേഹം 27 പന്നികളെയാണ് വെടിവെച്ചു കൊന്നത്.
കൃഷി നശിപ്പിച്ച് കാട്ടുപന്നികള്‍ നൂറുകണക്കിന് വാഴകളാണ് നശിപ്പിച്ചത്
താമരശ്ശേരി: കാട്ടുപന്നികള്‍ കൂട്ടമായെത്തി വാഴകൃഷി നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് ദുരിതമായി. ചുങ്കം എളോത്ത് കണ്ടി, വെഴുപ്പൂര്‍ ഭാഗത്ത് കൃഷിയിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാട്ടുപന്നികളെത്തി വാഴക്കന്നുകള്‍ നശിപ്പിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. തരിശുഭൂമി പാട്ടത്തിനെടുത്ത് നിലമൊരുക്കിയാണ് കര്‍ഷകര്‍ അയ്യായിരത്തോളം വാഴക്കന്നുകള്‍ നട്ടത്.
ഇതില്‍ ആയിരത്തിനടുത്ത് വാഴക്കന്നുകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ പന്നികളെത്തി നശിപ്പിച്ചത്. ആറ് ഏക്കറില്‍ വാഴകൃഷി ചെയ്ത ജോസിെൻറയും ജോബിഷിെൻറയും വാഴകളാണ് ഏറെയും നശിപ്പിച്ചത്.
തൊട്ടടുത്തുതന്നെ കൃഷിയിറക്കിയ എളോത്ത്കണ്ടി സുരേന്ദ്രെൻറ വാഴകളും നശിപ്പിച്ചു. കാട്ടുപന്നികളെ തുരത്താനുള്ള അനുമതിയില്‍ പറയുന്ന, പ്രായോഗികമല്ലാത്ത നിർദേശങ്ങള്‍ ഒഴിവാക്കി വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ പദ്ധതി തയാറാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.