പന്തീരങ്കാവ് യു.എ.പി.എ കേസ്: ചായ കുടിച്ച് പ്രതിഷേധിച്ച് സോളിഡാരിറ്റി
text_fieldsകോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ സർക്കാർ വാദം പൊളിയുന്നു എന്ന മുദ്രാവാക്യം ഉയർത്തി സോളിഡാരിറ്റി ജില്ല കമ്മിറ്റി നേതൃത്വത്തിൽ ബീച്ചിൽ 'ചായ കുടിച്ച് പ്രതിഷേധം' നടത്തി. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അലനും ത്വാഹയും ചായ കുടിക്കാൻ പോയവരല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബീച്ചിൽ നടത്തിയ പ്രകടനത്തിന് ശേഷം പ്രവർത്തകർ ഒന്നിച്ചിരുന്ന് ചായകുടിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. ജില്ല പ്രസിഡൻറ് നൂഹ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എം. അബ്്ദുൽ ഖയ്യ്, ജില്ല സെക്രട്ടറി സ്വാബിർ മുനഫർ തങ്ങൾ, സിറ്റി പ്രസിഡൻറ് കെ.പി. സലാം എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ് കക്കോടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.