രാമനാട്ടുകരയിൽ യു.ഡി.എഫ് തിരിച്ചെത്തി
text_fieldsരാമനാട്ടുകര: കടുത്ത വിഭാഗീയത കാരണം കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട രാമനാട്ടുകര നഗരസഭയിൽ യു.ഡി.എഫ് ശക്തമായ തിരിച്ചു വരവ് നടത്തി. ആകെ 31 സീറ്റുകളിൽ 17 എണ്ണത്തിൽ വിജയിച്ചാണ് യു.ഡി.എഫ് ഭരണത്തിലെത്തിയത്. 15 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് 11 എണ്ണത്തിൽ വിജയിച്ച് കരുത്തുകാട്ടി. 16 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിൽ വിജയിച്ചു. 27 സീറ്റിൽ രണ്ട് സ്വതന്ത്രരടക്കം മത്സരിച്ച സി.പി.എം 13 സിറ്റിൽ വിജയിച്ചു. മൂന്ന് സീറ്റിൽ മത്സരിച്ച സി.പി.ഐ ഒരു സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ മത്സരിച്ച ഐ.എൻ.എൽ പരാജയപ്പെട്ടു.
മുസ്ലിം ലീഗിന് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒമ്പത് ഇത്തവണ 11 സീറ്റായി. കോൺഗ്രസിന് അഞ്ചിൽനിന്ന് ഒരു സീറ്റ് വർധിച്ച് ആറായി. എൽ.ഡി.എഫിൽനിന്ന് മൂന്ന് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. മൂന്ന്, 26, 27 സീറ്റുകളാണ് പിടിച്ചെടുത്തത്. മൂന്ന്, 27 എന്നീ വാർഡുകൾ ലീഗും 26ാം വാർഡ് കോൺഗ്രസും പിടിച്ചെടുത്തു. എന്നാൽ, യു. ഡി. എഫിെൻറ സിറ്റിങ് സീറ്റായ 15, 19, വാർഡുകൾ സി.പി.എം സ്വതന്ത്രരെ ഇറക്കി പിടിച്ചെടുത്തു. എട്ടാം ഡിവിഷൻ കട്ടയാട്ട് താഴത്തുനിന്ന് വിജയിച്ച മുസ്ലിം ലീഗിലെ ബുഷറ റഫീേഖാ, 28ൽ കോടമ്പുഴയിൽനിന്ന് വിജയിച്ച മുസ്ലിം ലീഗിലെ ആയിഷ ജസ്നയോ ചെയർപേഴ്സനാകുമെന്ന് സൂചന.
രാമനാട്ടുകരയിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം 24ാം ഡിവിഷനിൽനിന്ന് വിജയിച്ച സി.പി.എം സ്ഥാനാർഥി പി. നിർമലിനാണ്. എതിർ സ്ഥാനാർഥി ഗോപി കൊടക്കല്ലു പറമ്പിനെക്കാൾ 402 വോട്ടുകൾക്കാണ് വിജയിച്ചത്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 23ാം ഡിവിഷൻ ഉണ്യാലുങ്ങലിൽനിന്നും വിജയിച്ച സി.പി.എമ്മിലെ ഡോ. കെ. ചന്ദ്രികക്കാണ്. എതിർ സ്ഥാനാർഥി എൻ.ഡി.എയിലെ മണ്ണൊടി സ്വപ്നയെക്കാൾ രണ്ട് വോട്ടിനാണ് വിജയിച്ചത്. ഡോ. ചന്ദ്രികക്ക് 242 വോട്ടും സ്വപ്നക്ക് 240 വോട്ടും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.