കെ–റെയിൽ വേണ്ട, കേരളം മതി: ജനകീയ കൂട്ടായ്മ
text_fieldsവടകര: കെ–റെയിൽ വേണ്ട, കേരളം മതി എന്ന സന്ദേശവുമായി യു.ഡി.എഫ്, ആർ.എം.പി നേതൃത്വത്തിൽ രൂപവത്കരിച്ച ജനകീയ പ്രതിരോധ സമിതി കുഞ്ഞിപ്പള്ളി ടൗണിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ കെ– റെയിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ജനവികാരം മാനിക്കാതെ സർവേക്കെത്തിയാൽ കല്ലുകൾ പിഴുതെറിയുമെന്നും പ്രവീൺ കുമാർ പറഞ്ഞു. ജനവിരുദ്ധ പദ്ധതിയായ കെ–റെയില്‍ വടകര മണ്ഡലത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞു.
ഇസ്മായിൽ ഹാജി അജ്മാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബാബു ഒഞ്ചിയം, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, ആർ.എം.പി ഏരിയ സെക്രട്ടറി ടി.കെ. സിബി, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല സെക്രട്ടറി പ്രദീപ് ചോമ്പാല, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, വി.കെ. അനിൽകുമാർ, പി. ബാബുരാജ്, വി.പി. പ്രകാശൻ, സി. നിജൻ, കെ.പി. വിജയൻ, അഹമ്മദ് പുന്നക്കൽ, ആയിഷ ഉമ്മർ, ഹാരിസ് മുക്കാളി, സി. സുഗതൻ, എം. ഭാസ്കരൻ, കെ. അൻവർ ഹാജി, ഒ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.