`ഉല്ലാസ ഗണിതം പദ്ധതി' പറയുന്നു; ഗണിതം ഇനി വെറും കളിയാണെന്ന്...
text_fieldsകോഴിക്കോട്: ഗണിതം ഇനി വെറും കളിയാണെന്ന് പറഞ്ഞു തുടങ്ങുകയാണ് പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികളും. ലളിതമായ കളികളിലൂടെ സ്വാഭാവികമായി ഗണിത പഠനം സാധ്യമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്ക്കരിച്ച ഉല്ലാസ ഗണിതം പദ്ധതിയാണ് കണക്കിന്റെ പതിവ് പിരിമുറുക്കത്തെ മാറ്റിയത്. പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് ഉല്ലാസ ഗണിതത്തിന്റെ പ്രവർത്തനങ്ങൾ. കോഴിക്കോട് ജില്ലയിൽ ഉല്ലാസ ഗണിതം ജില്ല തല പരിശീലനം നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം - സംസ്ഥാന പ്രോഗ്രാം ഓഫീസർ (ഐ ഇ ഡി സി )എസ്.വൈ. ഷൂജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രോഗ്രാം ഓഫീസർ (വൊക്കേഷണൽ ട്രെയിനിംങ്) ബി. ഷാജി ആശംസകൾ നേർന്നു.രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ കോഴിക്കോട് ഡി.ഡി.ഇ വി.പി. മിനി മുഖ്യാതിഥിയായി.
വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധിക പിന്തുണ നൽകാനായി ഒരുക്കിയ സ്പെഷ്യൽ കെയർ സെന്ററുകളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാർക്കൊപ്പവും വീടുകളിൽ രക്ഷിതാക്കൾക്കൊപ്പവും രസകരമായ ഗെയിമുകൾ കളിക്കുന്ന രൂപത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി സ്‍പെഷ്യൽ കെയർ സെന്ററിലേക്കും കുട്ടികളുടെ വീടുകളിലേയ്ക്കും ഉല്ലാസ ഗണിതം കിറ്റുകൾ എസ്.എസ്.കെ നൽകും. 15 ബി.ആർ.സികളിൽ നിന്നായി 30 സ്പെഷ്യൽ എഡ്യുക്കേറ്റർമാർ പരിശീലനത്തിൽ പങ്കെടുത്തു. എം. അനൂപ് കുമാർ(ജി.ജി.യു.പി.എസ്, ഫറോക്ക്), ടി. ഷൈജു , ( ബി.ആർ.സി വടകര) എം.പി. സിന്ധു, (സ്പെഷ്യൽ എഡ്യുക്കേറ്റർ നടക്കാവ് ), സ്റ്റെല്ല മാർഗരറ്റ് (സ്പെഷ്യൽ എഡ്യുക്കേറ്റർ ഫറോക്ക്) എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.