ഗ്രാമം കൈകോർത്തു അതുലിനും അമ്മക്കും വീടായി
text_fieldsഉള്ള്യേരി: അതുലിന്റെയും അമ്മയുടെയും സങ്കടങ്ങൾക്ക് വിട. കന്നൂർ ദേശം അയൽപക്കവേദി കൈകോർത്തപ്പോൾ വിജിനക്കും ആറാം ക്ലാസിൽ പഠിക്കുന്ന മകൻ അതുൽ കൃഷ്ണക്കും അന്തിയുറങ്ങാൻ വീടായി. ഭർത്താവ് നഷ്ടപ്പെട്ട വിജിനക്ക് അപകടത്തിൽ കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തതോടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. ഇതേതുടർന്നാണ് വിജിനകൂടി അംഗമായ അയൽപക്കവേദി വീട് നിർമാണം ഏറ്റെടുത്തത്. ഗ്രാമവാസികൾ ഒത്തുകൂടിയ ചടങ്ങിൽ എം.കെ. രാഘവൻ എം.പി വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
പ്രസാദ് കൈതക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. അജിത, പഞ്ചായത്ത് അംഗങ്ങളായ ഗീത പുളിയാറയിൽ, രേഖ കടവത്ത്കണ്ടി, കെ. ബീന, കെ.ടി. സുകുമാരൻ, ചന്ദ്രിക പൂമഠത്തിൽ, വിദീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻ സുരേഷ് ആലങ്കോട്, പി.എം. ഷാജി, ടി.കെ. ബാലകൃഷ്ണൻ, ധർമരാജ് കുന്നനാട്ടിൽ, ദേവൻ കടുക്കയി, കെ.എം. ഷാജി, ഗംഗാധരൻ, ചന്ദ്രൻ മന്നോത്ത്, സന്തോഷ് പുതുക്കേംപുറം, പി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.Atul Krishna also has a home
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.