Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightഓട്ടോമാറ്റിക് വാതിൽ...

ഓട്ടോമാറ്റിക് വാതിൽ അടച്ചില്ല: ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
bus
cancel

ഉ​ള്ള്യേ​രി: ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ൽ അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് ബ​സ് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. എ​ര​ഞ്ഞി​ക്ക​ൽ അ​മ്പ​ല​പ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഗ​സ്നി(58)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൊ​ട​ക്ക​ല്ലൂ​രി​നു സ​മീ​പം കൂ​മു​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പേ​രാ​മ്പ്ര അ​ത്തോ​ളി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ബ​സി​ന്റെ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഗ​സ്നി തു​റ​ന്നു​കി​ട​ന്ന വാ​തി​ലി​ലൂ​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ട്ടു​മു​മ്പു​ള്ള സ്റ്റോ​പ്പി​ൽ ആ​ളു​ക​ൾ ഇ​റ​ങ്ങു​ക​യും ക​യ​റു​ക​യും ചെ​യ്ത ശേ​ഷം ബ​സി​ന്റെ ഡോ​ർ അ​ട​ച്ചി​രു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഗ​സ്നി​യെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​ക്കും വാ​രി​യെ​ല്ലു​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ അ​ത്തോ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ അ​ത്തോ​ളി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busAutomatic door
News Summary - Automatic door not closed: Passenger injured after falling from bus
Next Story