പാലം ഇല്ലെങ്കിൽ വോട്ടുമില്ല, അയനിക്കാട് തുരുത്തുകാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
text_fieldsഉളേള്യരി: വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് അയനിക്കാട് തുരുത്ത് നിവാസികൾ വോട്ട് ബഹിഷ്കരണ പ്രഖ്യാപനവുമായി രംഗത്ത്. ഉളേള്യരി ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കൊയമ്പ്രത്തുകണ്ടി പാലം വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭപ്രവർത്തനങ്ങൾ പോലും തുടങ്ങാതെ കടലാസിൽ കിടക്കുകയാണ്. ഇവർക്ക് തൊട്ടടുത്ത അങ്ങാടിയായ മന്ദങ്കാവിലെത്താൻ സഞ്ചാരയോഗ്യമായ നടപ്പാത പോലും ഇല്ല.
മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ട തുരുത്തിനെ ഉളേള്യരി ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന പാലത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ നാലു കോടി രൂപ വകയിരുത്തിയിരുന്നു.അപ്രോച്ച് റോഡും നിർമിക്കേണ്ടതുണ്ട്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തു കൂടിയാണ് റോഡ് നിർമിക്കേണ്ടത്. എന്നാൽ, സ്ഥലം ഏറ്റെടുക്കേണ്ട നടപടികൾ ഇതുവരെ നടന്നിട്ടില്ല.
40 വോട്ടർമാരാണ് തുരുത്തിൽ ഉള്ളത്. വോട്ട് ബഹിഷ്കരണ പ്രഖ്യാപന യോഗത്തിൽ റിജേഷ് അയനിക്കാട് അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ എസ്.എസ്. അശ്വതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.