ഉദാരമതികളുടെ സഹായംതേടുന്നു
text_fieldsഉള്ള്യേരി: കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ചികിത്സതുടരാൻ കഴിയാതെ പാവപ്പെട്ട കുടുംബം കാരുണ്യമതികളുടെ സഹായംതേടുന്നു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ അയ്യമ്പത്ത് ഗോപാലന്റെ ഭാര്യ മരുതിയാട്ട് മീത്തൽ സൗമിനിയാണ് (55) ദീർഘനാളായി ചികിത്സയിൽ കഴിയുന്നത്. കരൾ മാറ്റിവെക്കാതെ ജീവൻ നിലനിർത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.
ഓപറേഷനും തുടർചികിത്സക്കും ആവശ്യമായ തുക കണ്ടെത്താനാവാതെ സൗമിനിയുടെ കുടുംബം പ്രയാസപ്പെടുന്ന സാഹചര്യത്തിൽ എം.കെ. രാഘവൻ എം.പി, കെ.എം. സചിൻദേവ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സി. അജിത, വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, ജില്ല പഞ്ചായത്ത് മെംബർ സിന്ധു സുരേഷ്, പഞ്ചായത്ത് മെംബർ ആലങ്കോട് സുരേഷ് ബാബു, വാർഡ് മെംബർ സുജാത നമ്പൂതിരി എന്നിവർ രക്ഷാധികാരികളും കെ.കെ. സത്യൻ (ചെയർ), റനീഫ് മുണ്ടോത്ത് (കൺ), സി.എം. ബിജു (ട്രഷ) എന്നിവർ ഭാരവാഹികളുമായി മരുതിയാട്ട് മീത്തൽ സൗമിനി ചികിത്സാസഹായ സമിതി രൂപവത്കരിച്ച് ഫെഡറൽ ബാങ്ക് ഉള്ള്യേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 19020100126181. IFSC.FDRL0001902. ഗൂഗിൾ പേ: 9946702883.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.