ഉള്ള്യേരിയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്; ദുരിതംപേറി ജനം
text_fieldsഉള്ള്യേരി: സംസ്ഥാനപാത നവീകരണത്തിെൻറ ഭാഗമായി ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് ഉള്ള്യേരി വഴി കടന്നുപോകുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ചൊവ്വാഴ്ച രാവിലെ മുതൽ രൂപപ്പെട്ട ഗതാഗത സ്തംഭനം രാത്രി വൈകിയും തുടർന്നു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയുടെ നവീകരണപ്രവൃത്തികൾ ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാൽ, ജനത്തിെൻറ യാത്ര ദുരിതം കുറക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാവുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.
ചെറിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടാൽ ഒരുപരിധിവരെ ഗതാഗതസ്തംഭനം ഒഴിവാക്കാൻ കഴിയും. കൊയിലാണ്ടി -താമരശ്ശേരി റോഡിലും കോഴിക്കോട് - കുറ്റ്യാടി റോഡിലും കിലോമീറ്ററോളം ദൂരത്തിൽ ചൊവ്വാഴ്ച വാഹങ്ങളുടെ നീണ്ട നിരയായിരുന്നു. അത്തോളി റോഡിൽ മാമ്പൊയിൽ അങ്ങാടി വരെയും പേരാമ്പ്ര റോഡിൽ തെരുവത്തുകടവ് വരെയും വാഹങ്ങളുടെ നീണ്ട നിര കാണാമായിരുന്നു.
താമരശ്ശേരി റോഡിൽ പൊയിൽതാഴം വരെ ഗതാഗത സ്തംഭനം ഉണ്ടായി. ഉള്ള്യേരി മുക്കിലും ഈസ്റ്റ് മുക്ക് ജങ്ഷനിലും യാത്രക്കാർ കുടുങ്ങി. ഗതാഗതക്കുരുക്കിനെ തുടർന്ന് ബസുകൾ സ്റ്റാൻഡിൽ കയറ്റാതായതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാർ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ചയായിരുന്നു ചൊവ്വാഴ്ച വൈകീട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.