സേവാഭാരതി ചടങ്ങിൽ ലീഗ് നേതാവ്; അണികൾക്കിടയിൽ പ്രതിഷേധം
text_fields
ഉള്ള്യേരി: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ ഓഫിസ് ഉദ്ഘാടനചടങ്ങിൽ ലീഗ് നേതാവ് പങ്കെടുത്തതിനെ ചൊല്ലി വിവാദം. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ് പാറക്കൽ അബുഹാജിയും ഏഴാം വാർഡ് ലീഗ് മെംബറായ മുനീറനാസറും ആണ് ചടങ്ങിൽ പങ്കെടുത്തത്.
ഉള്ള്യേരി 19ൽ തുടങ്ങിയ സേവാഭാരതി കാര്യാലയത്തിെൻറ ഉദ്ഘാടന ചടങ്ങിലെ ലീഗ് പഞ്ചായത്ത് പ്രസിഡൻറിെൻറ സാന്നിധ്യത്തെ ചൊല്ലി പാർട്ടി അണികൾക്കിടയിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആർ.എസ്.എസ് നേതാവ് പി. ഗോപാലൻകുട്ടി എന്നിവർക്കൊപ്പമാണ് ഇവർ പങ്കെടുത്തത്. കോൺഗ്രസിെൻറയും ദലിതിൻെറയും പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
പരിപാടിയുടെ പടങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പഞ്ചായത്ത് ലീഗ് പ്രസിഡൻറിെൻറ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായി എന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. അണികളിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി തിങ്കളാഴ്ച രാത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അബുഹാജിക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് ലീഗ് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, പാർട്ടി അറിഞ്ഞുകൊണ്ടാണ് ഓഫിസ് ഉദ്ഘാടനം എന്നനിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും പാറക്കൽ അബുഹാജി മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.