എൻ.എം.എം.എസ് അപേക്ഷ: അൺ എയ്ഡഡ് സ്കൂൾ വിദ്യാർഥികൾ പുറത്ത്
text_fieldsഉള്ള്യേരി: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നടപ്പാക്കിവരുന്ന നാഷനൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിനുള്ള പരീക്ഷ ഏഴുതാൻ അവസരമില്ലാതെ ഏഴാം ക്ലാസിൽ അൺ എയ്ഡഡ് സ്കൂളുകളിൽ പഠിച്ച കുട്ടികൾ. കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങിയത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ അവസരം. ഇവർക്ക് ഏഴാം ക്ലാസ് പരീക്ഷയിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കും ഉണ്ടാവണം.ഏഴാം ക്ലാസിൽ പഠിച്ച വിദ്യാലയത്തിെൻറ പേര്, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നിവ അപേക്ഷിക്കുേമ്പാൾ രേഖപ്പെടുത്തണം.
എന്നാൽ, വെബ്സൈറ്റിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളുടെ പേരുവിവരങ്ങൾ മാത്രമേ ഉള്ളൂ. അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ പേരുവിവരം ഇല്ല. ഇതോടെ ഏഴാം ക്ലാസ് വരെ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചശേഷം എട്ടാം ക്ലാസിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ചേർന്ന കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയില്ല.
കഴിഞ്ഞ വർഷം വരെയുണ്ടായിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതായത്. മാസങ്ങളായി പരീക്ഷക്കായി തയാറെടുത്ത കുട്ടികൾക്ക് അപേക്ഷ അയക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനുവരി 31നാണ് പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.