കലക്ടറോട് ഒരു കഥ പറയട്ടെ? ആ സ്കൂൾ മനോഹരമായിരുന്നു.. അങ്ങനെ അത് പോളിങ് ബൂത്തായി 'കഥ കഴിഞ്ഞു'
text_fieldsഉള്ള്യേരി: പോളിങ് ബൂത്തായി പ്രവർത്തിച്ച സ്കൂളിലെ ചുമർ മുഴുവൻ പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കിയ പോളിങ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രധാനാധ്യാപകൻ ജില്ല കലക്ടർക്ക് പരാതി നൽകി.
അത്തോളി ഗ്രാമപഞ്ചായത്തിലെ മൊടക്കല്ലൂർ എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ എൻ.ഡി. പ്രജീഷാണ് പരാതി നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ നാല് ബൂത്തുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതിൽ, 145 എ പോളിങ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന സ്കൂൾ മുറിയുടെ ചുമരിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടീസുകൾ പതിച്ച് വൃത്തികേടാക്കിയത്.
ആ ബൂത്ത് പ്രവർത്തിച്ചിരുന്ന ക്ലാസ്മുറിയിൽ അഞ്ചോളം ബ്ലാക്ക് ബോർഡുകൾ ഉണ്ടായിരുന്നുവെന്നും ഇവ പുറത്തേക്കുവെച്ച് അതിൽ പോസ്റ്ററുകൾ പതിക്കാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അടുത്തിടെ പെയിൻറിങ് നടത്തി മനോഹരമാക്കിയിരുന്ന ചുമരുകളിൽനിന്നും പോസ്റ്ററുകൾ പറിച്ചുമാറ്റി വീണ്ടും പെയിൻറ് ചെയ്യേണ്ട അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.