വാഹന പരിശോധന; 19 ബസുകൾക്കെതിരെ നടപടി
text_fieldsഉളേള്യരി: കൂമുള്ളിയിൽ ബസപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉള്ള്യേരിലും അത്തോളിയിലും മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തി. ഉള്ള്യേരിയിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയിൽ നന്മണ്ട സബ് ആർ.ടി.ഒയുടെ നേതൃത്വത്തിലുമായിരുന്നു പരിശോധന.
എയർഹോൺ, ഫാൻസി ലൈറ്റ്, സ്പീഡ് ഗവേണറിലെ അപാകത, യൂനിഫോം ധരിക്കാതിരിക്കൽ, ഇൻഷുറൻസ് അടക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. ഉള്ള്യേരിയിൽ എയർഹോൺ ഉപയോഗിച്ചതിനും വാതിൽ തുറന്നിട്ട് ഓടിയതിനും സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാതിരുന്നതിനും 12 കേസുകളാണെടുത്തത്. അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു.
ഏഴു ബസുകളിൽനിന്ന് പിഴയീടാക്കി. കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ ഒരു ബസ് പെർമിറ്റില്ലാതെ സർവിസ് നടത്തുന്നതായും കണ്ടെത്തി. ഉള്ള്യേരിയിൽ എം.വി.ഐമാരായ സി.എം. അൻസാർ, കെ.കെ. രഞ്ജിത് കുമാർ, എ.എം.വി ടി.എം. പ്രവീൺ എന്നിവരും അത്തോളി അത്താണിയിൽ ജോ. ആർ.ടി.ഒ ദിനേശൻ, എ.എം.വി.ഐ രൂപേഷ് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.