പൊക്കിൾകൊടി അഞ്ചുവട്ടം കഴുത്തിൽ ചുറ്റി; കുഞ്ഞിന് പുതുജീവൻ
text_fieldsഓമശ്ശേരി: ഗർഭസ്ഥശിശുവിെൻറ കഴുത്തിൽ കാണപ്പെട്ട പൊക്കിൾകൊടി ചുറ്റൽ വൈദ്യലോകത്തിന് അപൂർവ കാഴ്ചയായി.
ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രസവിക്കാനെത്തിയ 20കാരിയുടെ ഗർഭസ്ഥശിശുവിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് അത്ഭുത കാഴ്ച ശ്രദ്ധയിൽപെട്ടത്.
കുഞ്ഞിെൻറ കഴുത്തിൽ പൊക്കിൾകൊടി അഞ്ചുവട്ടം ചുറ്റിനിൽക്കുന്നു.
ഗർഭസ്ഥ അവസ്ഥയിൽ ശിശുവിന് അനക്കക്കുറവ് സാധാരണമാണ്. പൊക്കിൾകൊടി കഴുത്തിൽ ചുറ്റുന്നതും അനക്കക്കുറവിന് കാരണമാകാറുണ്ട്. ഇതു കുഞ്ഞിെൻറ മരണത്തിലേക്കുവരെ നയിക്കാവുന്നതാണ്.
ഒന്നോ രണ്ടോ ചുറ്റലുകളാണ് സാധാരണ കാണുക. കുഞ്ഞ് ഗർഭപാത്രത്തിൽ കിടന്നു തിരിയുന്നതിനാലാണ് ഇങ്ങെന സംഭവിക്കുന്നത്. എന്നാൽ, ഈ കേസിൽ കുട്ടിയുടെ കഴുത്തിൽ അമ്മയുടെ പൊക്കിൾകൊടി കുടുങ്ങിയത് അസാധാരണമായിട്ടാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ശാന്തി ആശുപത്രി ഗൈനക്കോളജി ആൻഡ് ഒബ്സ്ട്രിക് വിഭാഗം ഇൻചാർജ് ഡോ. ഇ.വി. മുഹമ്മദ് പറഞ്ഞു.
സമയോചിത പരിചരണം കൊണ്ടാണ് കുഞ്ഞും അമ്മയും രക്ഷപ്പെട്ടത്. മതിയായ തൂക്കമുള്ള ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. നാലാംദിവസം ഇരുവരും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.