Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്ലായ് അൺലോഡിങ്...

കല്ലായ് അൺലോഡിങ് പ്ലാറ്റ്ഫോം നവീകരണം ഉടൻ പൂർത്തിയാവും

text_fields
bookmark_border
kallai railway station
cancel
camera_alt

ക​ല്ലാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പ്ലാ​റ്റ് ഫോം ​നീ​ളം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ക​ല്ലാ​യ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ച​ര​ക്കി​റ​ക്ക് പ്ലാ​റ്റ്ഫോം ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. 8.75 കോ​ടി ചെ​ല​വി​ലാ​ണ് അ​ൺ​ലോ​ഡി​ങ് പ്ലാ​റ്റ് ഫോം ​ഉ​യ​ർ​ത്തി നീ​ളം​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ ക​ല്ലാ​യ് സ്റ്റേ​ഷ​നി​ൽ ഗു​ഡ്സ് ട്രെ​യി​നു​ക​ളി​ൽ​നി​ന്നു​ള്ള ച​ര​ക്കി​റ​ക്ക​ൽ എ​ളു​പ്പ​ത്തി​ലാ​വും. ഓ​രോ ട്രെ​യി​ൻ എ​ത്തു​മ്പോ​ഴും ചു​രു​ങ്ങി​യ​ത് അ​ഞ്ച് മ​ണി​ക്കൂ​റെ​ങ്കി​ലും ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

640 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പു​തി​യ അ​ൺ​ലോ​ഡി​ങ് പ്ലാ​റ്റ്ഫോം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ വ​ർ​ക്ക് അ​ട​ക്കം പൂ​ർ​ത്തി​യാ​യി. കൂ​ടാ​തെ 360 മീ​റ്റ​ർ നീ​ള​ത്തി​ൽ മ​റ്റൊ​രു അ​ഡീ​ഷ​ന​ൽ ലൈ​ൻ​കൂ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​ൺ​ലോ​ഡി​ങ് പ്ലാ​റ്റ് ഫോ​മി​ന് നീ​ള​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ഗ​ണു​ക​ൾ മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യി മു​റി​ച്ച് മൂ​ന്ന് പ്ലാ​റ്റ്ഫോം ലൈ​നി​ക​ളി​ലാ​ക്കി പു​ന​ർ​വി​ന്യ​സി​ച്ചാ​ണ് ഇ​വി​ടെ ച​ര​ക്കു​ക​ൾ ഇ​റ​ക്കി​യി​രു​ന്ന​ത്. പു​തി​യ പ്ലാ​റ്റ്ഫോം തു​റ​ക്കു​ന്ന​തോ​ടെ ഈ ​പ്ര​തി​സ​ന്ധി ഒ​ഴി​വാ​കും. പ്ലാ​റ്റ് ഫോം ​ഉ​യ​ർ​ത്തി​യ​തോ​ടെ ലോ​റി​ക​ൾ ക​യ​റ്റു​ന്ന​തി​നാ​യി റോ​ഡ് റാം​പും നി​ർ​മി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന അ​ൺ​ലോ​ഡി​ങ് ലൈ​നു​ക​ളി​ൽ ലോ​റി​ബേ ആ​ക്കി​യും സൗ​ക​ര്യ​പ്പെ​ടു​ത്തി. ച​ര​ക്കി​റ​ക്കു​ന്ന ഭാ​ഗം ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

59 വാ​ഗ​ണു​ക​ളു​മാ​യാ​ണ് അ​ധി​ക ച​ര​ക്കു ട്രെ​യി​നു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. പ്ലാ​റ്റ് ഫോ​മി​ന് നീ​ളം കൂ​ട്ടി​യ​തോ​ടെ ഇ​ത്ത​രം ട്രെ​യി​നു​ക​ളി​ലെ വാ​ഗ​ണു​ക​ൾ വേ​ർ​പെ​ടു​ത്താ​തെ​ത​ന്നെ ച​ര​ക്കു​ക​ൾ ഇ​റ​ക്കാ​നാ​വും. 20 വാ​ഗ​ണു​ക​ളു​മാ​യി വ​രു​ന്ന ട്രെ​യി​നു​ക​ൾ അ​ഡീ​ഷ​ന​ൽ ലൈ​നി​ൽ ക​യ​റ്റി​യി​ട്ട് ച​ര​ക്കു​ക​ൾ ഇ​റ​ക്കാ​ൻ സാ​ധി​ക്കും. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ക​ല്ലാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഗു​ഡ്സ് ട്രെ​യി​നു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kallaiupgradation
News Summary - Upgradation of Kallai Unloading Platform will be completed soon
Next Story