നാലു തീരദേശ റോഡുകളുടെ നവീകരണത്തിന് 2.4 കോടിയുടെ ഭരണാനുമതി
text_fieldsഫറോക്ക്: ഗതാഗതയോഗ്യമല്ലാതായ മണ്ഡലത്തിലെ നാലു തീരദേശ റോഡുകളുടെ നവീകരണത്തിനായി 2.4 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിയുടെ അഭ്യർഥനയെ തുടർന്നാണ് ഫിഷറീസ് വകുപ്പ് തുക അനുവദിച്ചത്.
ഫറോക്ക് നഗരസഭയിലെ പുറ്റെക്കാട് -കലംകൊള്ളി പടന്ന റോഡ് ( 42.41 ലക്ഷം), പാണ്ടിപ്പാടം -ചീർപ്പിങ്ങൽ -പാലക്കൽ റോഡ് (89 ലക്ഷം), ചാലിയം -കോട്ടക്കണ്ടി -തീരദേശ റോഡ് - കടലുണ്ടി (46.8 ലക്ഷം), പുഞ്ചപ്പാടം - കുരുവിളപ്പാടം റോഡ്-ബേപ്പൂർ (62.3 ലക്ഷം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണച്ചുമതല. നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ബേപ്പൂർ -പുലിമുട്ട് റോഡ് നവീകരിക്കുന്നതിന് 25 ലക്ഷം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.