വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ക്യാമ്പ്
text_fieldsബാലുശ്ശേരി: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ പട്ടി, പൂച്ച എന്നീ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധക്കെതിരെ വാക്സിനേഷൻ നടത്തുന്നു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് 13, 14, 15 തീയതികളിലായി രാവിലെ 10 മുതൽ 12 മണി വരെ പനായി വെറ്ററിനറി ഡിസ്പെൻസറിയിൽ നടക്കും. നിലവിൽ വാക്സിനെടുക്കാത്തവയെ പ്രസ്തുത ക്യാമ്പിൽ കൊണ്ടുവന്ന് കുത്തിവെപ്പ് എടുക്കണം. ഒരു വർഷത്തിനുള്ളിൽ വാക്സിൻ എടുത്തവയെ കൊണ്ടു വരേണ്ടതില്ല. നായ് രണ്ടര മാസം, പൂച്ച മൂന്നു മാസം പ്രായം ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് വാക്സിൻ എടുക്കുന്ന ദിവസംതന്നെ വിതരണം ചെയ്യും. കുത്തിവെപ്പിന് 30 രൂപ അടക്കണം.
എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പട്ടി, പൂച്ച എന്നീ വളർത്തുമൃഗങ്ങൾക്ക് റാബിസ് വാക്സിനേഷൻ നടത്തുന്നു. പഞ്ചായത്ത് പരിധിയിൽപെട്ട വളർത്തു മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉണ്ണികുളം വെറ്ററിനറി ഡിസ്പെൻസറിയിൽ നടക്കും. നിലവിൽ ഒരു വർഷത്തിനുള്ളിൽ വാക്സിൻ ചെയ്യാത്ത എല്ലാ ഓമന മൃഗങ്ങളെയും കൊണ്ടുവന്ന് കുത്തിവെപ്പ് എടുക്കേണ്ടതാണ്.
നായ്ക്ക് രണ്ടര മാസവും പൂച്ചക്ക് മൂന്നുമാസവും പ്രായം ഉണ്ടായിരിക്കണം. 30 രൂപയാണ് കുത്തിവെപ്പിന് ഈടാക്കുന്നത്. സർട്ടിഫിക്കറ്റ് വാക്സിൻ എടുക്കുന്ന ദിവസംതന്നെ വിതരണം ചെയ്യുമെന്നും ഉണ്ണികുളം മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. അബ്ദുൽ നാസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.