മയക്കുമരുന്നുമായി പിടിയിലായവർക്ക് 10 വർഷം കഠിന തടവും പിഴയും
text_fieldsവടകര: മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി പിടിയിലായ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ണവം കൊയ്യോട് ചെമ്പിലോട് ഹർഷാദ് (32), കൊയ്യോട് ചെമ്പിലോട് ചാലിൽ ശ്രീരാജ് (30) എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2017 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കണ്ണവം പുന്നപ്പാലം നിടുംപൊയിൽ ഭാഗത്തുനിന്ന് കോളയാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കണ്ണവം പൊലീസ് പിന്തുടർന്ന് എടയാർ മലബാർ സ്റ്റോൺ ക്രഷറിന് സമീപം പിടികൂടിയപ്പോൾ പ്രതികളിൽനിന്ന് 27 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 71,230 രൂപയും പിടികൂടിയ കേസിലാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.