വടകരയിൽ ബസപകടത്തിൽ 19 പേർക്ക് പരിക്കേറ്റു
text_fieldsവടകര: നിയന്ത്രണംവിട്ട ബസ് മറ്റൊരു ബസിന്റെ പിറകിലിടിച്ച് വടകരയിൽ 19 പേർക്ക് പരിക്കേറ്റു. ജെ.ടി റോഡിനു സമീപം ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. തലശ്ശേരി വടകര റൂട്ടിൽ സർവിസ് നടത്തുന്ന സാഹൃദ ബസ് തൊട്ടിൽപാലം-വടകര റൂട്ടിലോടുന്ന അയനം ബസിന്റെ പിറകിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അയനം ബസ് സമീപത്തെ കടയിലേക്ക് ഓടിക്കയറി. രാവിലെ കട തുറക്കാത്തതിനാൽ വൻ അപകടം ഒഴിവായി. ബസുകളുടെ മുൻ സീറ്റിലും പിറകിലുമിരുന്നവർക്കാണ് പരിക്കേറ്റത്. ജോലിസ്ഥലത്തേക്കു പോകുന്നവരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വടകര ജില്ല ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. വടകര പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തിൽ പരിക്കേറ്റവർ ഷിനോജ് (45) എടച്ചേരി, ശ്രദ്ധ ബാബു (25) കണ്ണൂക്കര ഗേറ്റ്, റിഥുൻ (23) ഒഞ്ചിയം, ഷിജി (42) എടച്ചേരി, സാദ്വിക് (25) മടപ്പള്ളി കോളജ്, അബിൻ (27) എടച്ചേരി, സുബിൻ (30) മുള്ളമ്പത്ത്, രേഷ്മ (31) പുറമേരി, റഹാൻ (19) മധുകുന്ന്, വൈഷ്ണവി (24) പിലാത്തോട്ടത്തിൽ, അനുശ്രീ (21) ഏറാമല, ഷിനി (38) പുറങ്കര, ഗുഡു (28) നാദാപുരം റോഡ്, ജാനകി (53) പാതിരിപ്പറ്റ, വിജിഷ (33) വെള്ളികുളങ്ങര, വിനിൽ കുമാർ (52) തൂണേരി, അമ്മത് (57) വള്ളിക്കാട്, സരള (58) നാദാപുരം റോഡ്, പുഷ്പ ബാബു (53) ഏറാമല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.