ആ കിണർ ദുരന്തത്തിന് 19 വർഷം
text_fieldsവടകര: വെള്ളികുളങ്ങര കിണർ ദുരന്തത്തിന് ചൊവാഴ്ച്ച 19ാം ഓർമദിനം. 2002 മേയ് 11നാണ് നാടിനെ നടുക്കി വെള്ളികുളങ്ങരയിൽ കിണർ നിർമാണത്തിനിടെ അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനിടെ മൂന്ന് ഫയർഫോഴ്സ് ജീവനക്കാർ മരണമടഞ്ഞത്. കിണർ നിർമിക്കുന്നതിനിടെ അപകടത്തിൽ മൂന്നു പേർ മണ്ണിനടിയിൽപെട്ട വിവരമറിഞ്ഞ് കുതിച്ചെത്തിയതായിരുന്നു വടകര അഗ്നിശമന സേന.
മണ്ണിനടിയിൽ പെട്ട ഒരാളെ രക്ഷിച്ചെങ്കിലും മൂന്ന് സേനാംഗങ്ങളുടെയും രണ്ട് തൊഴിലാളികളുടെയും ജീവൻ പൊലിഞ്ഞു. സേനയിലെ എം. ജാഫർ, ബി. അജിത് കുമാർ, കെ.കെ. രാജൻ എന്നിവരാണ് മരിച്ചത്. കോവിഡിെൻറ സാഹചര്യത്തിൽ ഒത്തുചേർന്ന് പൂക്കൾ വിതറി ഓർമകൾക്ക് ബിഗ് സല്യൂട്ട് അടിക്കാൻ സേനാംഗങ്ങൾക്ക് കഴിയില്ലെങ്കിലും സ്മൃതിമണ്ഡപം പ്രകൃതി കനിഞ്ഞ് നൽകിയ ഓർമപ്പൂക്കൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
സ്മൃതിമണ്ഡപത്തിന് സമീപത്തെ ഗുൽമോഹറിൽനിന്ന് പൊഴിഞ്ഞ പൂക്കളാണ് മൺ മറഞ്ഞവരുടെ ഓർമദിനം ചുവപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.