Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകരയിൽ 50 കിലോ...

വടകരയിൽ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
plastic products seized
cancel
camera_alt

വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ ടി. ​ഷാ​ഹു​ൽ ഹ​മീ​ദ്,

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

വ​ട​ക​ര: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ല​ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് 1,05,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ഒ​യാ​സി​സ്, ന്യൂ ​നാ​ഷ​ന​ൽ സ്റ്റേ​ഷ​ന​റി, ന്യൂ ​കൊ​ച്ചി​ൻ സ്റ്റേ​ഷ​ന​റി, സാ​ഗ​ർ ട്രേ​ഡ് ലി​ങ്ക്, വ​ട​ക​ര സ്റ്റോ​ർ, ടോ​പ് ഫാ​ൻ​സി, ഗ്യാ​ല​ക്സി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 50 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ കാ​രി​ബാ​ഗു​ക​ൾ, ക​പ്പു​ക​ൾ, ഇ​യ​ർ ബ​ഡു​ക​ൾ, സ്പൂ​ൺ, പ്ലേ​റ്റു​ക​ൾ, ക്യു.​ആ​ർ കോ​ഡ് ഇ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വൃത്തിഹീ​ന​മാ​യ രീ​തി​യി​ൽ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളു​ടെ പാ​ക്കി​ങ് ന​ട​ത്തു​ക​യും പ​രി​സ​ര​ത്ത് മാ​ലി​ന്യം കൂ​ട്ടി​യി​ടു​ക​യും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ൽ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​യും തു​ട​ർ​ന്നാ​ണ് ഗാ​ല​ക്സി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് പ്ര​ത്യേ​ക നോ​ട്ടീ​സ് ന​ൽ​കി 25,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്.

കൃ​ഷ്ണ​കൃ​പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ എ​സ്.​ടി.​പി (സീ​വേ​ജ് ട്രീ​റ്റ്മെൻറ് പ്ലാ​ൻ​റ്) ന​ന്നാ​ക്കാ​നും പ്ലാ​സ്റ്റി​ക് കൂ​ട്ടി​യി​ട്ട് എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റ് ശാ​സ്ത്രീ​യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും ഒ​രാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ച് നോ​ട്ടീ​സ് ന​ൽ​കി.

ക​ല്യാ​ൺ സി​ൽ​ക്സി​ൽ​നി​ന്ന് ഹ​രി​ത​ക​ർ​മ സേ​ന​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൈ​മാ​റാ​ത്ത​തി​ന് നോ​ട്ടീ​സ് ന​ൽ​കി. വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക്ക് ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ ടി. ​ഷാ​ഹു​ൽ ഹ​മീ​ദ്, വ​ട​ക​ര മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ൻ. കെ ​ഹ​രീ​ഷ്, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​പി. ര​മേ​ശ​ൻ, കോ​ഴി​ക്കോ​ട് ജെ.​ഡി ഓ​ഫി​സ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​വി. കൃ​ഷ്ണ​ൻ, ജീ​വ​ന​ക്കാ​ര​ൻ സി.​ബി. ദി​ന​ച​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​സി. പ്ര​വീ​ൺ, എ​സ്.​എ​ൻ സ​ന്ധ്യ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. ശ്രീ​മ, വി​ജി​ഷ ഗോ​പാ​ല​ൻ, സി.​വി. വി​നോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic ProductsKozhikode news
News Summary - 50 kg of banned plastic products seized in Vadakara
Next Story