Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_right42 കുപ്പി...

42 കുപ്പി വി​ദേ​ശ​മദ്യവുമായി ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
മി​ഥു​ൻ
cancel
camera_alt

മി​ഥു​ൻ

വ​ട​ക​ര: മാ​ഹി​യി​ൽ​നി​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന 42 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വി​നെ വ​ട​ക​ര എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ളി​പ്പ​റ​മ്പ് പ​ല​യാ​ട് മു​ട്ട​ത്തി​ൽ മി​ഥു​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ എ​ക്സൈ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ദ്യ​വു​മാ​യി പ്ര​തി വ​ല​യി​ലാ​യ​ത്.

ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര എ​ക്സൈ​സ് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മ​ദ്യം ക​ട​ത്തി​യ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും 400 ലി​റ്റ​റോ​ളം മാ​ഹി വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് കെ. ​ജ​യ​രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് വി.​സി. വി​ജ​യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​പി. വി​നീ​ത്, കെ. ​മു​ഹ​മ്മ​ദ്‌ റ​മീ​സ്, കെ.​എം. അ​ഖി​ൽ, ടി.​പി. തു​ഷാ​ര, ഡ്രൈ​വ​ർ പി. ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorKozhikode News
News Summary - A man was arrested with 42 bottles of foreign liquor
Next Story