Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightട്രെയിനിനു നേരെ...

ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതി രവീന്ദ്രൻ റെയിൽവേ പൊലീസിനൊപ്പം

വ​ട​ക​ര: ക​ണ്ണൂ​ക്ക​ര​യി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ പ്ര​തി റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ണ്ണു​ക്ക​ര സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് (59) പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട് സി.​ജെ.​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ 25ന് ​രാ​ത്രി 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ദാ​പു​രം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നും മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ലാ​യി ര​ണ്ടു ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ൽ വ​ന്ദേ​ഭാ​ര​തി​ന്റെ ഡി​സ്​​പ്ലെ ബോ​ർ​ഡി​ന് കേ​ടു​പാ​ടു​ണ്ടാ​യി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ.​പി.​എ​ഫ് പാ​ല​ക്കാ​ട്‌ ഡി​വി​ഷ​ൻ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​ർ ന​വീ​ൻ പ്ര​ശാ​ന്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ കോ​ഴി​ക്കോ​ട് ആ​ർ.​പി.​എ​ഫ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​പേ​ന്ദ്ര​കു​മാ​ർ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ. ധ​ന്യ, എ.​എ​സ്.​ഐ​മാ​രാ​യ പി.​പി. ബി​നീ​ഷ്, എ. ​ന​ന്ദ​ഗോ​പാ​ൽ. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എം. ​ബി​ജു, ടി. ​വി​ജേ​ഷ്, ഒ.​കെ. അ​ജീ​ഷ്, ഇ. ​ഷ​മീ​ർ, പി.​പി. അ​ബ്ദു​ൽ സ​ത്താ​ർ, കെ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsStone PeltingKozhikode News
News Summary - Accused arrested in case of stone pelting on train
Next Story