അഡ്വ. എം.കെ. പ്രേംനാഥ്; സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപിടിച്ച നേതാവ്
text_fieldsവടകര: സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപിടിച്ച നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അഡ്വ. എം.കെ. പ്രേംനാഥ്. ലാളിത്യവും വിനയവും കൈമുതലാക്കിയ പ്രേംനാഥ് നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞപ്പോൾ തന്റെ ആദർശങ്ങൾ മുറുകെപിടിച്ചുള്ള പോരാട്ടമാണ് നടത്തിയത്. വിനയാന്വിതനായ രാഷ്ടീയപ്രവർത്തനത്തിന് ഉടമയായതുകൊണ്ടുതന്നെ ജനഹൃദയത്തിലായിരുന്നു പ്രേംനാഥിന്റ സ്ഥാനം.
കൊച്ചിയിൽ വിമതയോഗം വിളിച്ചെന്ന കുറ്റംചുമത്തി സംസ്ഥാന നേതൃത്വം സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പാര്ട്ടിവിരുദ്ധമായ ഒന്നും താന് ചെയ്തിട്ടില്ലെന്നും ആശയസമരമാണ് നടത്തിയതെന്നുമാണ് പ്രതികരിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മർദനങ്ങൾക്കിരയായി ജയിലിൽ കഴിഞ്ഞു. സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ കേട്ടുവളർന്ന പ്രേംനാഥ് വിദ്യാർഥി ജീവിതകാലത്തുതന്നെ സോഷ്യലിസ്റ്റ് നേതാവായി.
വിദ്യാർഥിപ്രസ്ഥാനമായ ഐ.എസ്.ഒവിലേക്ക് കടന്നുവന്ന അദ്ദേഹം കോഴിക്കോട്ട് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി ക്രൂരമർദനത്തിനും ഇരയായി. മുക്കത്തെ ബി.പി. മൊയ്തീൻ, ഏറാമലയിലെ കുന്നോത്ത് ശങ്കരൻ, ചോറോട് മമ്പറത്ത് ബാലൻ നായർ, നടക്കുതാഴയിലെ എ.പി. കുമാരൻ തുടങ്ങിയവരാണ് അദ്ദേഹത്തോടൊപ്പം നിരോധനാജ്ഞ ലംഘിച്ചത്.
നിയമസഭ സാമാജികൻ എന്ന നിലയിൽ വടകരയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉൾപെടെ നിരവധി വികസന പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വളക്കൂറുള്ള ഏറാമലയിലാണ് രാഷ്ടീയപ്രവർത്തനത്തിന് തുടക്കമിട്ടത്. 2006ൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
യു.ഡി.എഫ് പാളയത്തിലെത്തി സോഷ്യലിസ്റ്റ് ജനത സ്ഥാനാർഥിയായി വടകരയിൽ രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ പ്രേംനാഥിന് അടിപതറി. ദേശീയപാത വികസനത്തിൽ ഇരകൾക്കൊപ്പം നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകവും രചിച്ചിരുന്നു. പുസ്തക പ്രകാശനം നിർവഹിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. സോഷ്യലിസ്റ്റ് നേതാവിന്റെ പുസ്തകപ്രകാശനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള സുഹൃദ് ബന്ധങ്ങളെ കുറിച്ചായിരുന്നു പ്രേംനാഥിന് പറയാനുണ്ടായിരുന്നത്.
രാഷ്ടീയപ്രവർത്തനത്തിനുപരി വ്യക്തിബന്ധങ്ങൾ ദൃഢമായി സൂക്ഷിക്കുന്നതിൽ മുൻനിരയിലുള്ള നേതാവായിരുന്നു അദ്ദേഹം. വടകരയിലും ഓർക്കാട്ടേരിയിലും ചോമ്പാലയിലും പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ രാഷ്ടീയ സാംസ്കാരിക രംഗത്തുനിന്നടക്കമുള്ള നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. ഔദ്യോഗിക ബഹുമതിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വടകര: പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് എം.കെ. പ്രേംനാഥിന് കടത്തനാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം വടകര ടൗൺഹാളിലും ഓർക്കാട്ടേരിയിലും ചോമ്പാലയിലും പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
വടകരയുടെ രാഷ്ടീയ തട്ടകത്തിൽ തിളങ്ങിനിന്ന പ്രേംനാഥിനെ അവസാനമായി ഒരു നോക്കുകാണാൻ പാർട്ടി അനുഭാവികൾ ഉൾപെടെയുള്ളവർ ഒഴുകിയെത്തി. വടകര ടൗൺഹാളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാറിനു വേണ്ടി ആർ.ഡി.ഒ. സി. ബിജുവും, മുഖ്യമന്ത്രിക്കു വേണ്ടി തഹസിൽദാർ കലാ ഭാസ്കറും ജില്ല കലക്ടർക്കു വേണ്ടി ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാർ ഇ.കെ. ഷാജിയും പുഷ്പചക്രം സമർപ്പിച്ചു.
കെ. മുരളീധരൻ എം.പി, എം.എൽ.എ മാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.പി. മോഹനൻ, ഇ.കെ. വിജയൻ, കെ.കെ. രമ, സി.പി. എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, ജില്ല പഞ്ചായത്തംഗം ഇ.പി. നിഷ, എം.എ.സി.ടി ജഡ്ജ് കെ. രാമകൃഷ്ണൻ, എൻ.ഡി.പി.എസ് ജഡ്ജ് വി.പി.എം. സുരേഷ് ബാബു, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ എം.എൽ.എ. സി.കെ. നാണു, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി.
കെ. ലോഹ്യ, ടി.വി. ബാലൻ, സലിം മടവൂർ, എം.കെ ഭാസ്കരൻ, ഇ.പി. ദാമോദരൻ, പി.കെ. ഹബീബ്, എൻ. വേണു, അഡ്വ. ഐ. മൂസ, മനയത്ത് ചന്ദ്രൻ, കെ.കെ. ലതിക, സി. ഭാസ്കരൻ, ടി.പി. ഗോപാലൻ, ടി.പി ബിനീഷ്, അഡ്വ. ഇ.കെ നാരായണൻ, അഡ്വ. കെ.എം. രാംദാസ്, അഡ്വ. ലാൽമോഹൻ, ടി.കെ. രാജൻ, രാംദാസ് മണലേരി, പി.പി മുരളി, സതീശൻ കുരിയാടി, ശ്രീധരൻ മടപ്പള്ളി, എൻ.കെ. വത്സൻ, പി.കെ. പ്രവീൺ, പി.പി. പ്രശാന്ത്, വി. ഗോപാലൻ, പി. ദിവാകരൻ, കെ.കെ. അബ്ദുല്ല, ആർ. സത്യൻ, സോമൻ മുതുവന, പി. കിഷൻചന്ദ്, വി. കുഞ്ഞാലി.
പ്രദീപ് ചോമ്പാല, പി. സോമശേഖരൻ, ഒ.കെ കുഞ്ഞബ്ദുല്ല, സുനിൽ മടപ്പള്ളി, എടയത്ത് ശ്രീധരൻ. പി.പി രാജൻ, അഫ്നാസ് ചോറോട്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ബി.വി. ലത്തീഫ്, മണ്ഡലം പ്രസിഡന്റ് ഷുഹൈബ് അഴിയൂർ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ഫിറോസ്ഖാൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനു പഴയചിറ, സംസ്ഥാന സെക്രട്ടറി വി. മനോഹരൻ കോഴിക്കോട് സിറ്റി കമ്മിറ്റി വൈസ് പ്രസിഡന്റ് ജസീൽ അന്തമാൻ, അശ്റഫ് കോറോത്ത്, സി. ഷിജാർ, ഷംസീർ ചോമ്പാല തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അനുശോചിച്ചു
വില്യാപ്പള്ളി: മുൻ വടകര എം.എൽ.എയും പ്രമുഖ സഹകാരിയും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ സാംസ്കാരിക പ്രവർത്തക സഹകരണ സംഘം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡന്റ് രാമചന്ദ്രൻ വരപ്രത്ത് അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ജയശ്രീ, പ്രേമകുമാരി വനമാലി, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ, വടകര ബാബു, വി.പി. രാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.