അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ സ്റ്റേഷൻ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsവടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ പ്രവൃത്തി പുരോഗമിക്കുന്നു. റെയിൽവേ സ്റ്റേഷന്റെ മുൻവശം കേരളീയശൈലിയിലാണ് കെട്ടിടം നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേഷന്റെ മുന്‍ഭാഗത്ത് പില്ലറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിെന്റകൂടെ സ്റ്റേഷനകത്തുള്ള നിർമാണപ്രവൃത്തിക്കും തുടക്കമായിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 21.66 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത്. യാത്രക്കാർക്കുള്ള കാത്തിരിപ്പ് മുറികൾ, ശൗചാലയം, യാത്രക്കാർക്കുള്ള റിസര്‍വേഷന്‍ സംവിധാനം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടക്കും.
സ്റ്റേഷന് മുഴുവന്‍ മേല്‍ക്കൂര ആധുനിക രീതിയിൽ നവീകരിക്കും. എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡുകള്‍, സംയോജിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം തുടങ്ങിയവയും നിലവില്‍ വരും. റെയില്‍വേ കുളം നവീകരണവും സ്റ്റേഷന് പരിസരത്തിന്റെ സൗന്ദര്യവത്കരണവും പ്രവൃത്തിയുടെ ഭാഗമായി നടക്കും.
സ്റ്റേഷൻ വികസനത്തിെന്റ ഭാഗമായി പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുമാറ്റുകയുണ്ടായി. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുകളും യോജിപ്പിച്ചുകൊണ്ടുള്ള റോഡ് സൗകര്യവും പദ്ധതിയുടെ ഭാഗമാണ്.
നേരത്തേയുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്ലാറ്റ് ഫോം ഉയർത്തുന്ന പ്രവൃത്തിയും ഇതോടൊപ്പം പുരോഗമിച്ചുവരികയാണ്. റെയിൽപാളത്തിൽനിന്നും 84 സെന്റിമീറ്റർ ഉയരത്തിലാണ് പ്ലാറ്റ് ഫോം ഉയർത്തേണ്ടത്. നിലവിൽ 70 മുതൽ 76 മീറ്റർ വരെയാണ് പ്ലാറ്റ്ഫോമിന്റെ ഉയരം. 700 മീറ്ററോളം വരുന്ന ഭാഗമാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.