അമ്മയുടെ 'കരൾ'... കുഞ്ഞ് അനൈകക്ക് വേണം വലിയ സഹായം
text_fieldsവടകര: കരൾരോഗവുമായി പിറന്ന കുഞ്ഞ് അനൈകയുടെ ജീവനായി നാട് കൈകോർക്കുന്നു. കരൾ അമ്മ പകുത്തുനൽകും. മണിയൂർ പഞ്ചായത്ത് 10ാം വാർഡിലെ നിർധന കുടുംബമായ പോതിന്റൊടി അനുപ്രിയയുടെയും കിരണിെൻറയും മകളായ അനൈകയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാണ് ഒരുനാട് കൈകോർക്കുന്നത്.
ജനിച്ചപ്പോൾതന്നെ കരളിൽ മുഴയുള്ളതിനാൽ ആറു മാസത്തിനുള്ളിൽ കരൾ മാറ്റിവെച്ചാൽ മാത്രമേ കുഞ്ഞിെൻറ ജീവൻ നിലനിർത്താൻ കഴിയുകയുള്ളൂവെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. ഇപ്പോൾ കുഞ്ഞിന് 50 ദിവസം മാത്രമാണ് പ്രായം. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയായതിനാൽ കരൾമാറ്റ ശസ്ത്രക്രിയക്ക് സർക്കാർ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനാണ് കുടുംബത്തിെൻറ ശ്രമം. അമ്മ അനുപ്രിയയുടെ കരൾ പകുത്തുനൽകിയാൽ 30 ലക്ഷത്തിലേറെ രൂപ ശസ്ത്രക്രിയക്കും കുഞ്ഞിെൻറ തുടർചികിത്സക്കുമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
കുടുംബത്തിന് ശസ്ത്രക്രിയയുടെ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സി.കെ. അബ്ദുല്ല ചെയർമാനും മനോജ് കൊയപ്ര കൺവീനറും കെ.കെ. അബ്ദുൽ ഗഫൂർ ട്രഷററുമായാണ് കമ്മിറ്റി. കേരള ഗ്രാമീൺ ബാങ്കിെൻറ പയ്യോളി ബസാർ ശാഖയിൽ 40209101069532 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. KLGB0040209 ആണ് ഐ.എഫ്.എസ് കോഡ്. ഗൂഗിൾ പേ നമ്പർ: 9447543775.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.