Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഈ മാജിക്​ ഒരിക്കൽ കൂടി...

ഈ മാജിക്​ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തും, ലഹരി നാടിനാപത്തെന്ന്​

text_fields
bookmark_border
anti drug campaign by magician rajeev memunda
cancel
camera_alt

രാജീവ് മേമുണ്ട മാജിക് അവതരിപ്പിക്കുന്നു

കോഴിക്കോട്​: മാജിക്​ കൗതുകവും ആകാംഷയും ഉണ്ടാക്കുന്ന കലയാണ്​. എന്നാൽ, ഈ കലാരൂപത്തെ നാടിന്‍റെ പൊതുപ​ുരോഗതിക്കായി ഉപയോഗിക്കുന്ന കലാകാരനാണ്​ രാജീവ്​ മേമുണ്ട.

പ്രകൃതി സംരക്ഷണം, അന്​ധവിശ്വാസം തുടങ്ങിയ വിഷയങ്ങളിൽ മാജിക്​ അവതരിപ്പിച്ച്​ സംസ്​ഥാനത്തിനകത്തും പുറത്തും പ്രേക്ഷക ശ്രദ്ധനേടിയെടുത്ത രാജീവ്​ മേമുണ്ടയുടെ" അപകട ലഹരി " എന്ന 45 മിനുട്ട് ബോധവൽക്കരണ മാജിക്ക് പ്രേക്ഷകരി​ൽ കൃത്യമായ അവബോധം സൃഷ്ടിക്കുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗ്ഗങ്ങളും' മാജിക്കിൽ ദൃശ്യങ്ങളായി എത്തുന്നു.


ഇന്ന്​, മാരക ലഹരിയുടെ ഉപയോഗം ഗ്രാമ-നഗരവ്യത്യാസമില്ലാതെ, വലിപ്പ, ചെറുപ്പമില്ലാതെ പിടികൂടിയിരിക്കയാണ്​. ഒരോ ദിനപത്രവും ഇതിന്‍റെ സാക്ഷ്യങ്ങളാണ്​. ഒരു ജില്ലയിൽ നിന്നുപോലും ലഹരിപിടികൂടിയ വാർത്തയില്ലാതെ പത്രങ്ങളില്ലെന്ന്​ വന്നിരിക്കുന്നു. പുതിയ തലമുറ ഈ വിപത്തിൽ നിന്നും മോചിപ്പിക്കണം. ഇവിടെയാണ്​ ബോധവൽക്കരണത്തിന്‍റെ പ്രസക്​തി. മാജികിനു മികച്ച പ്രതികരണമാണ്​ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്​ രാജീവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti drug campaignmagician rajeev memunda
News Summary - anti drug campaign by magician rajeev memunda
Next Story