ലഹരിമരുന്നുമായി പിടിയിലായ യുവാക്കൾക്ക് കഠിനതടവും പിഴയും
text_fieldsവടകര: ബൈക്കിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി പിടിയിലായ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് പുളിയങ്ങിൽ വൈശാഖ് (23), കോഴിക്കോട് മലാപ്പറമ്പ് മുതുവാട്ട് വിഷ്ണു (23) എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. ഇരുവർക്കും 18 മാസം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു മാസംകൂടി കഠിനതടവ് അനുഭവിക്കണം.
2022 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. 55.2 ഗ്രാം മെത്തഫിറ്റമിനുമായാണ് ഇരുവരും പിടിയിലായത്. മലാപ്പറമ്പ് പാച്ചാക്കലിൽ കോഴിക്കോട് എക്സൈസ് റേഞ്ച് പാർട്ടിയാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.