ആര് കരകടക്കും?
text_fieldsവടകര: രക്തസാക്ഷിത്വത്തിെൻറ വീരചരിതം പറയുന്ന നാടാണെന്നും വടകര. 1948 ഏപ്രില്‍ 30ന് ഒഞ്ചിയത്തുണ്ടായ വെടിവെപ്പില്‍ എട്ടു കമ്യൂണിസ്റ്റുകാര്‍ രക്തസാക്ഷികളായതോടെയാണ് ഇതിെൻറ തുടക്കം. ഒടുവില്‍, 2012 മേയ് നാലിന് ആര്.എം.പി.ഐ സ്ഥാപകനേതാവ് ടി.പി. ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടതും ഈ മണ്ണില്‍തന്നെ. കമ്യൂണിസത്തിെൻറ പേരില്‍ ചോരചിന്തിയ നാടാണ്. അതുകൊണ്ടുതന്നെ, വടകരയിലെ തെരഞ്ഞെടുപ്പില്‍ രക്തസാക്ഷിത്വം ചര്‍ച്ച ചെയ്യപ്പെടുക പതിവാണ്. യു.ഡി.എഫ് പിന്തുണയോടെ ആര്.എം.പി.ഐ സ്ഥാനാര്‍ഥിയായി ടി.പി. ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ. രമ വന്നതോടെ, ഈ വഴിക്കുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഒപ്പം, രാഷ്ട്രീയ അടവുനയങ്ങള്കൂടി വടകരയില്‍ കാണാം.
കഴിഞ്ഞതവണ യു.ഡി.എഫിെൻറ ഒപ്പമായിരുന്ന ജെ.ഡി.യു, എല്‍.ജെ.ഡിയെന്ന പേരില്‍ എല്‍.ഡി.എഫിെൻറ ഭാഗമായി. ഇതോടൊപ്പം, ആര്.എം.പി.ഐക്ക് പിന്തുണയുമായി യു.ഡി.എഫും രംഗെത്തത്തി. അതിനാല്‍, പതിവ് വിലയിരുത്തലുകള്‍ക്ക് വടകര വഴങ്ങില്ല. കഴിഞ്ഞ രണ്ടു തവണയായി ജെ.ഡി.എസിെൻറ കൈകളിലായിരുന്ന വടകര ഇത്തവണ, എല്‍.ഡി.എഫ്, എല്‍.ജെ.ഡിക്ക് നല്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രനാണ് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഒപ്പം, എന്‍.ഡി.എക്ക് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. എം. രാജേഷും എസ്.ഡി.പി.ഐക്കുവേണ്ടി ജില്ല പ്രസിഡൻറ് മുസ്തഫ പാലേരിയുമുണ്ട്.
1957ലെ പ്രഥമ തെരഞ്ഞെടുപ്പില്‍ മാത്രമാണ് വടകരയില്‍നിന്ന് കമ്യൂണിസ്റ്റ് പ്രതിനിധിയായി എം.കെ. കേളു വിജയിച്ചത്. പിന്നീടിങ്ങോട്ട് സോഷ്യലിസ്റ്റുകളെ മാത്രമാണ് തുണച്ചത്. ആ പതിവ് തെറ്റിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇത്തവണ കമ്യൂണിസ്റ്റ് പ്രതിനിധിയായും വടകരയിലെ ആദ്യവനിത പ്രതിനിധിയായും കെ.കെ. രമയുണ്ടാകുമെന്നാണ് ആര്.എം.പി.ഐയുടെ അവകാശവാദം. എന്നാല്‍, സി.പി.എമ്മില്‍ നയവ്യതിയാനം ആരോപിച്ച്, പുറത്തുപോയവര്‍ യു.ഡി.എഫ് പിന്തുണയില്‍ മത്സരിക്കുന്നതിനെ കുറിച്ചാണ് എല്‍.ഡി.എഫ് പറയുന്നത്.
ഇടതിെൻറ ഭാഗമായ സാഹചര്യത്തില്‍ കഴിഞ്ഞതവണ കൈവിട്ട വടകര ഇത്തവണ സ്വന്തമാകുമെന്ന വിശ്വാസത്തിലാണ് മനയത്ത് ചന്ദ്രന്. യു.ഡി.എഫ് പിന്തുണകൂടി ലഭിച്ചതിനാല്‍, നിയമസഭയില്‍ ടി.പി. ചന്ദ്രശേഖരെൻറ ശബ്ദമുയരുമെന്ന കാര്യത്തില്‍ കെ.കെ. രമക്ക് സംശയമില്ല. ഇതിനിടെ, കക്ഷികള്‍ക്ക് അകത്തും പുറത്തും നിരവധിയായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജെ.ഡി.എസിെൻറ സിറ്റിങ് സീറ്റ് എല്‍.ജെ.ഡിക്ക് നല്‍കിയത്, ജെ.ഡി.എസില്‍നിന്ന് എല്‍.ജെ.ഡിയിലെത്തിയവരെ വേണ്ട രീതിയില്‍ പരിഗണിക്കാത്തത് എന്നിവയെല്ലാം ഇടതിന് മുന്നില്‍ തലവേദനയായുണ്ട്. ആര്.എം.പി.ഐക്ക് വടകര വിട്ടുകൊടുത്തിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗെത്തത്തിയതിെൻറ പ്രയാസം യു.ഡി.എഫിനകത്തുമുണ്ട്. ഏവരും അമര്‍ഷം ഉള്ളിലൊതുക്കി തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടാണ്.
2016 നിയമസഭ
സി.കെ. നാണു (ജെ.ഡി.എസ്) 49,211
മനയത്ത് ചന്ദ്രന് (ജെ.ഡി.യു) 39,700
കെ.കെ. രമ (ആര്.എം.പി) 20,504
അഡ്വ. എം. രാജേഷ് (ബി.ജെ.പി) 13,937
ഭൂരിപക്ഷം: 9511
2019 ലോക്സഭ
യു.ഡി.എഫ്: 71,162
എല്‍.ഡി.എഫ്: 48,199
എന്‍.ഡി.എ: 9469
കെ. മുരളീധരന് (കോണ്‍)
ഭൂരിപക്ഷം: 22,963
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.