ഇസ്രായേൽ ആക്രമണം ഫലസ്തീൻ ജനത അതിജീവിക്കും -ഒ.അബ്ദുറഹ്മാൻ
text_fieldsവടകര: ഫലസ്തീൻ ജനതയുടെ ഇച്ഛാശക്തിയെ ആർക്കും തകർക്കാൻ കഴിയില്ലെന്നും ഇസ്രായേൽ ആക്രമണം ഫലസ്തീൻ ജനത അതിജീവിക്കുമെന്നും മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ. ലോകത്തിലെ ഏറ്റവുംവലിയ സൈനിക ശക്തിയായ അമേരിക്കക്ക് അഫ്ഗാനിൽ നിന്നും വിയറ്റ്നാമിൽനിന്നും പിന്മാറേണ്ടിവന്നിട്ടുണ്ടെന്നും മനുഷ്യന്റെ ദൃഢനിശ്ചയത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും മുന്നിൽ എല്ലാം നിഷ്ഫലമാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ല കമ്മിറ്റി വടകരയിൽ സംഘടിപ്പിച്ച ഫലസ്തീൻ ജനതക്ക് ഐക്യദാഢ്യം ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുണകൾകൊണ്ടും വഞ്ചനകൾകൊണ്ടും തീർത്തതാണ് ഇസ്രായേലിന്റെ ചെയ്തികൾ. മുഖ്യധാര മാധ്യമങ്ങൾപോലും ഇത് ജനങ്ങളിൽ എത്തിക്കുന്നില്ലെന്ന് കഥാകൃത്ത് പി.കെ. പാറക്കടവ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ. സുഹൈൽ വിഷയം അവതരിപ്പിച്ചു. ആർ.ജെ.ഡി ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, എൻ. വേണു, എം.സി. വടകര, അഡ്വ. ഇ. നാരായണൻ, സത്യനാഥൻ, വി.എം. അഷറഫ്, സി.വി. മുഹമ്മദ് റാഫി, ശശീന്ദ്രൻ ബപ്പങ്ങാട്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ് ആയിഷ ഹബീബ്, തനിമ ജില്ല പ്രസിഡന്റ് ടി.കെ. അലി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സെക്രട്ടറി ടി. ഇസ്മായിൽ, ജി.ഐ.ഒ ജില്ല പ്രസിഡന്റ് സുഹ ഷാഹിൻ, എസ്.ഐ.ഒ ജനറൽ സെക്രട്ടറി ശഫാഖ് കക്കോടി തുടങ്ങിയവർ സംസാരിച്ചു. ഭരതൻ കുട്ടോത്ത് കവിത ആലപിച്ചു. അബ്ദുൽ ബാസിത് പ്രാർഥന നിർവഹിച്ചു. ജില്ല ജന. സെക്രട്ടറി ആർ.കെ. അബ്ദുൾ മജീദ് സ്വാഗതവും യു. മൊയ്തു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.