കുറുന്തോടിയില്‍ കോണ്‍ഗ്രസ് പ്രവർത്തകനുനേരെ വധശ്രമം
text_fieldsവടകര: മണിയൂര്‍ കുറുന്തോടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ വധശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇന്‍കാസ് ഖത്തര്‍ അംഗവുമായ കുറുന്തോടിയിലെ ചാത്തോത്ത് കെ.സി. സുരേഷിനുനേരെയാണ് വധശ്രമം നടന്നത്. വ്യാഴാഴ്ച രാത്രി വീടിനു സമീപത്ത് മാരകാക്രമണത്തിൽ തലക്കും കൈക്കും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്നാണ് ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കുറുന്തോടിയില്‍ ഹര്‍ത്താലാചരിച്ചു.
ഒരുമാസം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തയ സുരേഷ് 28 ദിവസത്തോളം ക്വാറൻറീനില്‍ ആയിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ പതിയിരുന്നവര്‍ സുരേഷിനെ ആക്രമിക്കുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ രാഷ്ട്രീയ അഭിപ്രായം പങ്കുവെച്ചതിെൻറ പ്രതികാരമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. കുറുന്തോടിയിലെ രാജീവ് ഗാന്ധി സ്തൂപം കഴിഞ്ഞദിവസം തകര്‍ത്തിരുന്നു. അക്രമികളെ നിലക്കുനിര്‍ത്താന്‍ സി.പി.എം തയാറാവണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ഒമ്പതുമണിമുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.