വടകരയിൽ ഓട്ടോ തൊഴിലാളികൾ ഏറ്റുമുട്ടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsവടകര: സർവിസിനെ ചൊല്ലി നഗരത്തിലെ പലയിടങ്ങളിലായി സർവിസ് നടത്തുന്ന കാൾ ടാക്സി ഓട്ടോ ഡ്രൈവർമാരും വി.എം പെർമിറ്റുള്ള ഓട്ടോ ഡ്രൈവർമാരും ഏറ്റുമുട്ടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ അഞ്ചുവിളക്ക് ജങ്ഷന് സമീപം വെച്ചാണ് സംഘർഷമുണ്ടായത്.
വി.എം പെർമിറ്റില്ലാതെ ഒന്തം റോഡ് മേൽപാലത്തിന് സമീപം സർവിസ് നടത്തുന്ന ഡ്രൈവർമാരെ നഗരത്തിൽ സർവിസ് നടത്തുന്നത് മറ്റ് ഓട്ടോ തൊഴിലാളികൾ തടയുന്നത് നേരത്തെ തർക്കത്തിന് ഇടയാക്കിയിരുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ആർ.ഡി.ഒ, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു.
അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കാതെ കാൾ ടാക്സി ഡ്രൈവർമാർ യോഗത്തിൽനിന്ന് ഇറങ്ങിവന്നു. പിന്നാലെ മറ്റ് ഓട്ടോ ഡ്രൈവർമാരും സംഘടിച്ചെത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് ഏറെ നേരം റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ പത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.