തെരുവു കച്ചവടത്തിനെതിരെ അഴിയൂര്‍ പഞ്ചായത്ത്
text_fieldsവടകര: അഴിയൂര്‍ പഞ്ചായത്തില്‍ വഴിവാണിഭക്കാര്‍ക്കെതിരെ നടപടിയുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്ത്. ചോമ്പാല പൊലീസിൻെറ സഹായത്തോടെയാണ് നടപടി.
അനുമതി ഇല്ലാതെ മോന്താല്‍ പാലത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക പച്ചക്കറി സ്ഥാപനത്തിൻെറ ഉടമക്ക് 24 മണിക്കൂര്‍ സമയം അനുവദിച്ച് കട പൂട്ടാന്‍ നോട്ടീസ് നല്കി. കുഞ്ഞിപ്പള്ളിക്ക് സമീപത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന തുണി ഷോപ്പ്, ലോട്ടറി കച്ചവടം എന്നിവ പൂട്ടിച്ചു.
വഴിവാണിഭം നടത്തുന്ന കുഞ്ഞിപ്പള്ളി പരിസരത്ത് അത്തര്‍ കച്ചവടം നീക്കം ചെയ്തു. അണ്ടിക്കമ്പനി പരിസരം, ഓവര്‍ ബ്രിഡ്ജ് പരിസരം, ചുങ്കം, മുക്കാളി എന്നീ സ്ഥലങ്ങളില്‍ വണ്ടിയില്‍ കൊണ്ടുവന്ന് പഴ വര്‍ഗങ്ങള്‍ വില്‍ക്കുന്നത് തടഞ്ഞ്, വണ്ടി നമ്പര്‍ രേഖപ്പെടുത്തി താക്കീത് നല്കി. തുടര്‍, പരിശോധനയില്‍ പ്രസ്തുത വണ്ടിയില്‍ വില്പന നടത്തുകയാണെങ്കില്‍ കേസെടുക്കാനാണ് തീരുമാനം.
അനധികൃത തട്ടുകട ഉള്‍പ്പെടെ പഞ്ചായത്ത് ലൈസന്‍സില്ലാത്ത എല്ലാ സ്ഥാപനങ്ങളിലും തുടര്‍പരിശോധന നടത്തി നടപടി സ്വീകരിക്കും. കൂടാതെ ഭക്ഷ്യസുരക്ഷ വകുപ്പിൻെറ സഹായത്തോടെ അടുത്ത ദിവസം രാത്രികാല പരിശോധന നടക്കും. സ്ക്വാഡ് പ്രവര്‍ത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, സിവില്‍ പൊലീസ് ഓഫിസര്‍ രാജീവന്, പഞ്ചായത്ത് സെക്ഷന്‍ ക്ലര്‍ക്ക് സി.എച്ച്. മുജീബ് റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.