ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി
text_fieldsവടകര: പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി നഗരസഭ അടച്ചു പൂട്ടിയതിനാൽ സ്ത്രീകൾ ദുരിതത്തിൽ. പുരുഷൻമാർക്ക് ഉപയോഗിക്കാൻ പേരിന് മാത്രം ഒരു ശുചിമുറിയുണ്ട്.
ഒരു മാസത്തിലേറെയായി ശുചിമുറി അടച്ചു പൂട്ടിയിട്ട്. ശുചിമുറിയുടെ സ്ത്രീകൾ ഉപയോഗിക്കുന്ന ഭാഗവും പുരുഷന്മാർ ഉപയോഗിക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചുപൂട്ടിയത്. കക്കൂസ് ടാങ്ക് നിറഞ്ഞതിനാലാണ് അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. സ്റ്റാൻഡിൽ എത്തിപ്പെടുന്നവർ സമീപത്തെ കെട്ടിടങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. നേരത്തെ ടാങ്ക് നിറഞ്ഞപ്പോഴെല്ലാം കരാർ നൽകി കക്കൂസ് മാലിന്യം നീക്കം ചെയ്യാറുണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരനാണ് ഇതിന്റെ ചുമതല. പേരിന് പുരുഷമ്മാർക്ക് ഒന്ന് തുറന്നു വെച്ചതിനാൽ ആളുകളുടെ ചോദ്യത്തിന് ജീവനക്കാരന് മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.