വാതിലുകളില്ലാതെ ബസ് യാത്ര; 12 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsവടകര: വാതിലുകളില്ലാതെ യാത്രചെയ്തതിനാൽ സ്വകാര്യ ബസുകളിലെ 12 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അപകടകരമായ ഡ്രൈവിങ്ങിനെ കുറിച്ച് നിരന്തരം പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റീജനൽ എൻഫോഴ്സ്മെന്റ് ട്രാൻസ്പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 12 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ബസിന്റെ വാതിലുകളില്ലാതെയും മുൻവാതിലുകൾ അപകടംവരുത്തും രീതിയിൽ തുറന്നിട്ടും അമിതവേഗത്തിൽ സർവിസ് നടത്തിയ 12 ബസ് ഡ്രൈവർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അശ്രദ്ധമായ ഡ്രൈവിങ് കാരണം ജില്ലയിൽ മൂന്നാഴ്ചക്കുള്ളിൽ മൂന്ന് അപകട മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പരിശോധന കർശനമാക്കിയത്.
ഇതോടൊപ്പം വിദ്യാർഥികളെ ബസിൽ കയറ്റാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതിയിലും കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് വടകര ആർ.ടി.ഒ ചുമതലയുള്ള എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.